വിമർശനങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും -മോദി
text_fieldsന്യൂഡൽഹി: ഗൂഗ്ൾ ഗുരുവിെൻറ ഇക്കാലത്തും പുസ്തകങ്ങൾ വായിച്ച് അറിവുനേടണമെന്ന് യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്തകം വായിച്ച് ഗൗരവതരമായ അറിവുനേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ പത്രിക ഗേറ്റ് ഉദ്ഘാടനവും പത്രിക ഗ്രൂപ്പ് ചെയർമാൻ ഗുലാബ് കോത്താരിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം.
ഇന്ത്യൻ ഉൽപ്പന്നങ്ങളിലൂടെ രാജ്യത്തിെൻറ ശബ്ദം ആഗോള തലത്തിൽ ഉയർന്നുകേൾക്കുന്നു. ലോകത്ത് രാജ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ലോകം വളരെ പ്രാധാന്യത്തോടെ ഇന്ത്യെയ കേട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യൻ മാധ്യമങ്ങൾ ആഗോളതലത്തിൽ ശബ്ദമുയർത്തേണ്ട ആവശ്യം കൈവന്നു.
കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത രീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രവർത്തിച്ചു. കേന്ദ്രസർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി വിമർശിക്കുകയും ചെയ്തു. ചില സമയങ്ങളിൽ മാധ്യമങ്ങളും വിമർശനങ്ങൾക്ക് വിധേയമാകുന്നു. സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇക്കാലത്ത് വിമർശനങ്ങളിൽനിന്ന് പഠിക്കാൻ ശ്രമിക്കണമെന്നും അത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.