വോെട്ടടുപ്പ് തീയതിയെച്ചൊല്ലി വ്യാപക വിമർശനം
text_fieldsന്യൂഡൽഹി: വോെട്ടടുപ്പ് തീയതികൾ നിശ്ചയിച്ച രീതിയിൽ വ്യാപക വിമർശനം. അശാസ്ത്ര ീയവും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുമാണ് ക്രമീകരണമെന്നാണ് ആക് ഷേപം. വോെട്ടടുപ്പു ഘട്ടങ്ങൾ കഴിഞ്ഞ തവണത്തെ ഒമ്പതിൽനിന്ന് എഴാക്കിയപ്പോഴാണിത്. p>
പല സംസ്ഥാനങ്ങളിലും വോെട്ടടുപ്പ് ഘട്ടങ്ങൾ വിപുലപ്പെടുത്തി തെരഞ്ഞെടുപ്പ് മാ രത്തൺ പരിപാടിയാക്കി. അവധി, പരീക്ഷകൾ, ഉത്സവ വേളകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് വോെട്ടടുപ്പു തീയതി നിശ്ചയിച്ചതെന്നാണ് കമീഷെൻറ വിശദീകരണം. അതേസമയം, റമദാൻ നോമ്പുകാലത്തും തെരഞ്ഞെടുപ്പു നടക്കുന്ന പ്രദേശങ്ങളുണ്ട്.
യു.പി, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫലത്തിൽ ഇൗ മൂന്നു സംസ്ഥാനങ്ങളിൽ ഒാരോ ഘട്ടത്തിലും ഒാരോ മേഖലകളിലായി വോെട്ടടുപ്പു നടക്കും. തെരഞ്ഞെടുപ്പു കമീഷെൻറയും കേന്ദ്രസേനയുടെയും ശക്തമായ ഇടപെടലാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്ന് പാർട്ടികൾ കുറ്റപ്പെടുത്തുന്നു. ഛത്തിസ്ഗഢിൽ അടക്കം ഒരു മണ്ഡലത്തിനു മാത്രമായി ഒരു ഘട്ടം നിശ്ചയിച്ചിട്ടുണ്ട്.
നക്സൽ സ്വാധീന മേഖലകളിൽ വോെട്ടടുപ്പ് ഒറ്റ ഘട്ടത്തിലാക്കി. ഇവിടങ്ങളിൽ വലിയ സുരക്ഷ സന്നാഹം വേണ്ടിവരുന്നത് കണക്കിലെടുത്താണിത്. ഇൗ മേഖലകളിൽ പോളിങ് കഴിഞ്ഞാൽ കേന്ദ്ര സേനയെ മറ്റിടങ്ങളിലേക്ക് വിന്യസിക്കാം. അതേസമയം, തെരഞ്ഞെടുപ്പ് അലേങ്കാലപ്പെടുത്തുന്ന നക്സലുകളുടെ ശ്രദ്ധ ചിതറിക്കുന്ന സുരക്ഷ തന്ത്രമായും ഇതിന് അനൗദ്യോഗിക വിശദീകരണമുണ്ട്.
ജമ്മു-കശ്മീരിലെ ആറു ലോക്സഭ മണ്ഡലങ്ങളിൽ അഞ്ചു ഘട്ടമായാണ് വോെട്ടടുപ്പ്. ഇതിൽതന്നെ അനന്ത്നാഗിൽ മൂന്നു ദിവസങ്ങളിലായാണ് വോെട്ടടുപ്പ് പൂർത്തീകരിക്കുക. മഹാരാഷ്ട്രയിൽ നാലു ഘട്ടമായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.