മോദിയുടെ പ്രശംസക്ക് വിമർശനം
text_fieldsമോദിയും സുനിതയും
അഹ്മദാബാദ്: സുനിത വില്യംസിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ തുറന്ന കത്തിന് കോൺഗ്രസിന്റെ വിമർശനം. കഴിഞ്ഞദിവസം, ഡ്രാഗൺ പേടകത്തിന്റെ അൺ ഡോക്കിങ് വിജയകരമായി സുനിത ഭൂമിയിലേക്ക് തിരിച്ചപ്പോഴായിരുന്നു മോദിയുടെ കത്ത്.
143 കോടി ഇന്ത്യക്കാരുടെ അഭിമാനമാണ് സുനിതയെന്നും ഭൂമിയിലെത്തിയാൽ അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നുമായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സുനിതയെ അപമാനിച്ചുവെന്നാണ് കോൺഗ്രസിന്റെ വിമർശനം.
മോദി മുഖ്യമന്ത്രിയായിരുന്ന 2006ലായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര. 2007ൽ മടങ്ങിയെത്തി അവർ ഗുജറാത്തിലെ മെഹ്സാന സന്ദർശിച്ചിപ്പോൾ മോദി അവരെ അവഗണിച്ചത് വലിയ വിവാദമായിരുന്നു. മോദിയുടെ കീഴിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ ബന്ധുവാണ് സുനിത.
2003ൽ, ഗുജറാത്ത് കലാപാനന്തരം അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ, മോദിക്കെതിരെ വിമർശനവുമായി പാണ്ഡ്യയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.