മുതല കരയുക മാത്രമല്ല, പതുങ്ങി വന്ന് ഇരയും പിടിക്കും; ശ്വാസമടക്കിപ്പിടിച്ചേ ഇൗ വിഡിയോ കാണാനാകൂ..
text_fieldsമുതലയുടെ കരച്ചിലും കണ്ണീരുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മുതലക്കണ്ണീരിനെ കുറിച്ച് ശോഭാ ഡേയെ പോലുള്ളവർ വിശദമായ ലേഖനങ്ങൾ പോലും എഴുതുകയാണ്. എന്നാൽ, മുതലകൾ എങ്ങിനെയാണ് ഇരയെ പിടിക്കുന്നത് എന്ന് വിശദമാക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
രാജസ്ഥാനിലെ കോട്ടക്കടുത്ത് ചമ്പൽ നദിക്കരയിൽ നിന്ന് പകർത്തിയ വിഡിയോയാണ് ഇത്. നദിക്കരയിൽ അലഞ്ഞു നടക്കുന്ന ഒരു നായയെ മുതല ഇരയാക്കുന്നതിെൻറ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ മുതലയുടെ വേട്ട എങ്ങനെയാണെന്ന് വ്യക്തമാകും.
നദിക്കരയിൽ ഒരു നായ വെറുതെ അലയുന്ന ദൃശ്യങ്ങളാണ് ആദ്യം. അപ്പോൾ നദിയിൽ ദൂരെയായി ചെറിയൊരു അനക്കം മാത്രമാണ് കാണാനാകുക. നായ നടക്കുന്നതിനനുസരിച്ച് വെള്ളത്തിലെ ആ 'അനക്കവും' പിന്തുടരുന്നതായി കാണാം. പുറമെക്ക് ബഹളമൊന്നുമില്ലാതെ നദിയിൽ അൽപം ദൂരെയായി വെള്ളത്തിൽ ചെറു ഒാളങ്ങൾ നായയെ പിന്തുടരുന്നത് കാണാം.
നദിക്കരയിൽ അലയുന്ന നായ വെള്ളത്തിനടുത്തേക്ക് നടന്നെത്തുേമ്പാൾ ആ ചെറു ഒാളങ്ങളും നായക്കടുത്തേക്ക് വരുന്നുണ്ട്. അപ്പോൾ മാത്രമാണ്, ആ ചെറു ഒാളങ്ങൾക്ക് താഴെയായി ഒരു മുതലയെ കാണാനാകുക. നായ വെള്ളത്തിൽ നിന്ന് കയറാൻ തുനിയുേമ്പാഴേക്ക് വെള്ളത്തിനടയിൽ നിന്ന് ഉയർന്നുപൊങ്ങുന്ന മുതല, നിമിഷനേരം കൊണ്ട് നായയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഉൗളിയിടും.
ഒരുകുതിപ്പ് മാത്രമാണ് മുതല നടത്തുന്നത്. അതിനകം നായ അതിെൻറ വായിലായി. ഒരു ചെറു ശബ്ദം മാത്രമാണ് നായിൽ നിന്ന് പുറത്തുവരുന്നത്. അപ്പോഴേക്ക് നായെ കടിച്ചെടുത്ത മുതല വെള്ളത്തിലേക്ക് ഉൗളിയിട്ട് പോയിക്കഴിഞ്ഞിരുന്നു. നദിയും നദിക്കരയും മുമ്പുണ്ടായിരുന്നത് പോലെ ശാന്തമായിരിക്കും. അവിടെ അങ്ങനെ ഒരു നായ ഉണ്ടായിരുന്നില്ലെന്നു പോലും തോന്നും അപ്പോഴത്തെ ശാന്തത കണ്ടാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.