മമത എല്ലാ പരിധികളും ലംഘിക്കുന്നു- സുഷമ സ്വരാജ്
text_fieldsകൊൽക്കത്ത: നരേന്ദ്ര മോദിക്ക് ജനാധിപത്യത്തിൻെറ മുഖത്തടി കിട്ടണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർ ജിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കര ുത്. അത് ഭാവിയിൽ ഇരു നേതാക്കളും ഭരണകാര്യങ്ങൾക്കായി സഹകരിക്കേണ്ടി വരുേമ്പാൾ നല്ലതായി ഭവിക്കില്ലെന്ന് സു ഷമ സ്വരാജ് മുന്നറിയിപ്പ് നൽകി.
ഉർദു കവി ബഷിർ ബദ്റിൻെറ ഇൗരടികൾ ഉദ്ധരിച്ചുകൊണ്ടാണ് സുഷമയുടെ ട്വീറ്റ്. ‘മമതാജി, ഇന്ന് നിങ്ങൾ എല്ലാ പരിധികളും ലംഘിച്ചു. നിങ്ങൾ ഒരു സംസ്ഥാനത്തിൻെറ മുഖ്യമന്ത്രിയാണ്. മോദിജി രാഷ്ട്രത്തിൻെറ പ്രധാനമന്ത്രിയും. നിങ്ങൾക്ക് നാളെ അദ്ദേഹത്തോട് സംസാരിക്കേണ്ടി വരും. അതുകൊണ്ട് ഞാൻ ബഷിർ ബദ്റിൻെറ ഇൗ വരികൾ നിങ്ങളെ ഓർമിപ്പിക്കുന്നു: നിങ്ങളുടെ രോഷം തീർത്തോളൂ. എന്നാൽ ഒരപേക്ഷ, നാം വീണ്ടുമൊരിക്കൽ സുഹൃത്തുക്കളാേകണ്ടി വരുേമ്പാൾ ലജ്ജിക്കരുത്. - സുഷമ ട്വീറ്റ് ചെയ്തു.
തൃണമൂലും കൊള്ളസംഘവും നികുതിയും മാത്രമാണ് ബംഗാളിൽ മമതയുടെ ഭരണം കൊണ്ടുണ്ടായെതന്ന മോദിയുടെ പരാമർശത്തെ തുടർന്നാണ് മമത നിയന്ത്രണം വിട്ട് പ്രതികരിച്ചത്. മോദിയെ രാവണനോടും ദുര്യോധനനോടും ഉപമിച്ച് കൊണ്ടായിരുന്നു മമതയുടെ ആക്രമണം. മോദി ബംഗാളിലേക്ക് വന്ന് ഞാൻ ഒരു കൊള്ളക്കാരിയാണെന്ന് പറയുേമ്പാൾ അദ്ദേഹത്തിൻെറ മുഖത്തടിക്കാനാണ് തോന്നുന്നത്. ഇവിടുത്തെ ജനാധിപത്യത്തിൻെറ മുഖത്തടിയാണ് അയാൾക്കാവശ്യം എന്നായിരുന്നു മമത വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.