ക്രോസ്വേഡ് സാഹിത്യ പുരസ്കാരത്തിൽ മലയാളി തിളക്കം
text_fieldsമുംബൈ: ക്രോസ്വേഡ് സാഹിത്യ പുരസ്കാര ജേതാക്കളായി മലയാളികൾ. സഹറു നുസൈബ കണ്ണനാരി, സന്ധ്യാമേരി, ജയശ്രീ കളത്തിൽ, ഡോ. രാധാകൃഷ്ണൻ പിള്ള എന്നിവരാണ് പുരസ്കാരം നേടിയത്. സഹറു നുസൈബ കണ്ണനാരിയുടെ ഇംഗ്ലീഷ് നോവൽ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ നാണ് ഫിക്ഷൻ വിഭാഗത്തിലെ ജൂറി പുരസ്കാരം.
സന്ധ്യാമേരിയുടെ ‘മാരിയ വെറും മാരിയ’ നോവലിന് ജയശ്രീ കളത്തിൽ എഴുതിയ ഇംഗ്ലീഷ് പരിഭാഷ ‘മാരിയ ജസ്റ്റ് മാരിയ’ക്കാണ് വിവർത്തനത്തിനുള്ള ജൂറി പുരസ്കാരം. മാനേജ്മെന്റ് വിദഗ്ധൻ ഡോ. രാധാകൃഷ്ണ പിള്ളയുടെ ‘ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ്: ഏജ്ലെസ് വിസ്ഡം ഫോർ അൺലോക്കിങ് യുവർ പൊട്ടൻഷ്യൽ ആൻഡ് അച്ചീവിങ് യുവർ ഗോൾസ്’ പോപുലർ ചോയ്സ് പുരസ്കാരം നേടി.
വിവർത്തനത്തിനുള്ള പോപുലർ ചോയ്സ് അവാർഡ് ചാരു നിവേദിതയുടെ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘കൺവർസേഷൻസ് വിത്ത് ഔറംഗസീബ്: എ നോവലി’നു ലഭിച്ചു. നന്ദിനി കൃഷ്ണൻ ആണ് വിവർത്തക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.