രാമക്ഷേത്ര ധനശേഖരണം 14 മുതൽ; ആദ്യ സംഭാവന രാഷ്ട്രപതിയും പ്രധാനമന്ത്രിയും നൽകും
text_fieldsഅഹ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി നടത്തുന്ന ധനശേഖരണം രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരിൽ നിന്ന് സംഭാവന സ്വീകരിച്ച് ഇൗ മാസം 14ന് ആരംഭിക്കും. നടീനടന്മാർ, എഴുത്തുകാർ തുടങ്ങിയവരിൽനിന്നും സംഭാവന സ്വീകരിക്കുമെന്നുപറഞ്ഞ വി.എച്ച്.പി സെക്രട്ടറി ജനറൽ മിലിന്ദ് പരന്ദേ, ബി.ജെ.പിക്കാരല്ലാത്ത മുഖ്യമന്ത്രിമാരെയും ഈ ലക്ഷ്യവുമായി സമീപിക്കുമെന്നും വ്യക്തമാക്കി. കോർപറേറ്റ് വ്യവസായ പ്രമുഖർ നൽകിയാലും പണം വാങ്ങും.
ഗോത്രവർഗ പ്രദേശങ്ങൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ വീടുകളിലും വി.എച്ച്.പി പ്രവർത്തകർ കയറിയിറങ്ങി ക്ഷേത്ര നിർമാണത്തിെൻറ പ്രാധാന്യം വിശദീകരിച്ച് സംഭാവന സ്വീകരിക്കും. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ മാത്രം ഒരു കോടി ആളുകളെ സന്ദർശിക്കാനാണ് പദ്ധതി. സംഭാവന ശേഖരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മാത്രമായി വഡോദരയിൽ പ്രത്യേക ഓഫിസും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.