സി.ആർ.പി.എഫിലെ 47 പേർക്ക് കോവിഡ്; ഒരു മരണം ; ബറ്റാലിയൻ അടച്ചുപൂട്ടി
text_fields
ന്യൂഡൽഹി: ഡൽഹി സി.ആർ.പി.എഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയി ലുള്ള 55 കാരനായ സൈനികൻ ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 31ാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള സൈനികൻ മുഹമ്മദ് ഇക്രാം ഹുസൈൻ ആണ് മരിച്ചത്. ഇദ്ദേഹം അസം സ്വദേശിയാണ്.
കോവിഡ് വ്യാപനത്തെ മയൂർ വിഹാർ സി.ആർ.പി.എഫ് ബറ്റാലിയൻ 31 അടച്ചു. ഇവിടെയുള്ള 1100ഓളം ജവാൻമാർ നിലവിൽ ക്വാറൻറീനിലാണ്.
സി.ആർ.പി.എഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്സിങ് അസിസ്റ്റൻറിന് ഏപ്രിൽ 21നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാൻമാർക്കും തൊട്ടടുത്ത ദിവസം 15 ജവാൻമാർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.