തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞു; ഭാര്യയെ സി.ആർ.പി.എഫ് ജവാൻ കൊന്നു
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞ ഭാര്യയെ സി.ആർ.പി.എഫ് ജവാൻ കഴുത്തു ഞെര ിച്ചുകൊന്നു. സി.ആർ.പി.എഫ് കോബ്ര ബറ്റാലിയൻ കോൺസ്റ്റബിൾ ഗുരുവീർ സിങ്ങാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മാർ ച്ച് 16 നാണ് സംഭവം നടന്നത്.
ഛത്തിസ്ഗഢിലെ ജഗ്ദൽപുർ മേഖലയിലാണ് ഗുരുവീർ സിങ്ങിനെ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരുന്നത്. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബസ്തറിലാണ് ഈ സ്ഥലമെന്നതിനാൽ ജോലിയിൽ വിട്ടുനിൽക്കണമെന്ന് ഭാര്യ അനുപ്രിയ ഗൗതം വാശിപിടിക്കുകയായിരുന്നു.
ബൈജാപുർ ജില്ലയിലാണ് ഡ്യൂട്ടിചെയ്യുന്നതെന്ന് അറിയിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടർന്ന് ദമ്പതിമാർ തമ്മിൽ വഴക്കുണ്ടാവുകയും ഗുരുവീർ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അനുപ്രിയയുടേത് ആത്മഹത്യയാണെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് പൊലീസിന് സംശയം തോന്നുകയും ഗുരുവീറിനെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.