കൂടുതൽ സി.ആർ.പി.എഫ് ഡാർജിലിങ്ങിലേക്ക്
text_fieldsന്യൂഡൽഹി: ഗൂർഖാലാൻഡ് പ്രേക്ഷാഭം ശക്തമായ ഡാർജിലിങ്, കലിംപോങ് ജില്ലകളിലേക്ക് സി.ആർ.പി.എഫിെൻറ നാല് കമ്പനികളെകൂടി അയച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. സി.ആർ.പി.എഫിെൻറ 11 കമ്പനികൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനു മുന്നിൽ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു.
പ്രക്ഷോഭം മൂലം ജനജീവിതം സ്തംഭിച്ച പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. ദേശീയപാത 10ൽ ഗതാഗതം സുഗമമാക്കാൻ കേന്ദ്രത്തിനും പശ്ചിമ ബംഗാൾ സർക്കാറിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സിക്കിം സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിത്യോപയോഗ സാധനങ്ങൾ, പെേട്രാൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുമായി സിക്കിം റൂട്ടിൽ വരുന്ന വാഹനങ്ങൾ ഗൂർഖാലാൻഡ് പ്രേക്ഷാഭകർ തടയുകയാണ്.
ഇൗ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, എം.പിമാരായ പി.ഡി. റായ്, ഹിസെ ലചുങ്പ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. സി.ആർ.പി.എഫിെൻറ നാലുകമ്പനികളെ കൂടി അയച്ച് ക്രമസമാധാന നടപടി ശക്തമാക്കാൻ കൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു. അതിനിടെ, ഡാർജിലിങ് മലകളിൽ പ്രവർത്തിക്കുന്ന ആർ.പി.എഫ് ഒാഫിസ്, പൊലീസ് ഒൗട്ട് പോസ്റ്റ്, സർക്കാർ ലൈബ്രറി തുടങ്ങിയവ സമരക്കാർ തീയിട്ടു. അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.