നക്സലുകൾക്കെതിരെ ഇനി 'പെൺ കോബ്ര'കളും
text_fieldsഗുരുഗ്രാം: നക്സൽ പ്രശ്നബാധിത പ്രദേശങ്ങളിലെ ഓപറേഷനുകൾക്ക് നേതൃത്വം നൽകുന്ന 'കോബ്ര'കളായി ഇനി പ്രത്യേക പരിശീലനം ലഭിച്ച വനിത കമാൻഡോകളെയും നിയോഗിക്കും. സി.ആർ.പി.എഫിെൻറ 34 അംഗ വനിത സേനയെയാണ് വിന്യസിക്കുക. 2009ൽ രൂപംകൊടുത്ത കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര) ഇക്കാലമത്രയും പുരുഷന്മാരുടെ കുത്തകയായിരുന്നു.
കാടുകളിലും ദുർഘട ചുറ്റുപാടുകളിലും പൊരുതാൻ കടുത്ത ശാരീരിക -മാനസിക പരിശീലനം ലഭിച്ച ഇവരെ മാവോവാദി മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് വിന്യസിച്ചുവരുന്നത്. കദർപുർ വില്ലേജിൽ നടന്ന വനിത സേനാംഗങ്ങളുടെ പരിശീലന ഡ്രില്ലിൽ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി. മഹേശ്വരി സംബന്ധിച്ചു.
മൂന്നു മാസ പരിശീലന ശേഷം ഇവരെ ഛത്തിസ്ഗഢിലെ നക്സൽ ബാധിത ജില്ലകളായ സുക്മ, ദണ്ഡേവാഡ, ബിജാപുർ എന്നിവിടങ്ങളിൽ നിയോഗിക്കും. ദേശീയ മുഖ്യധാരയിൽനിന്ന് അകന്നുപോയ യുവാക്കളുടെ കുടുംബങ്ങളുടെ മനസ്സിൽ ഇടംപിടിക്കാൻ വനിത സേനാംഗങ്ങൾക്കാവണമെന്ന് ഡി.ജി ആഹ്വാനം ചെയ്തു. സ്ലീപ്പർ സെല്ലുകളുടെ പ്രവർത്തനം കണ്ടെത്തി നിർവീര്യമാക്കാനും വനിത സേനക്ക് സാധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.