തീവ്രവാദി ആക്രമണം; സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ശ്രീനഗറിൽ സുരക്ഷാസേനക്കുനേരെ വീണ്ടും തീവ്രവാദി ആക്രമണം. സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെയുണ്ടായ വെടിെവപ്പിൽ ജവാൻ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 10 വയസ്സായ ബാലികയും രണ്ട് സിവിലിയന്മാരുമുണ്ട്. പാന്ത ചൗക്കിനുസമീപം സെേമ്പാരയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ജവാന്മാർ സഞ്ചരിച്ച സിവിലിയൻ യാത്രാവാഹനത്തിനുനേരെ തീവ്രവാദികൾ വെടിെവക്കുകയായിരുന്നു. ആറ് ജവാന്മാർക്ക് ഗുരുതര പരിക്കേറ്റു. ഹെഡ്കോൺസ്റ്റബിൾ ബാസപ്പ പിന്നീട് മരിച്ചു. വാഹനത്തിെൻറ ഡ്രൈവർക്കും പരിക്കേറ്റു. ഏപ്രിൽ ഒമ്പതിന് നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു 97 ബറ്റാലിയനിൽപെട്ട ജവാന്മാരെന്ന് സി.ആർ.പി.എഫ് പി.ആർ.ഒ ബി.ചൗധരി അറിയിച്ചു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീവ്രവാദികൾ ആഹ്വാനം ചെയ്തിരുന്നു. മേഖലയിൽ സുരക്ഷാസേനക്കുനേെര നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത്. കഴിഞ്ഞ ദിവസം പഴയ ശ്രീനഗറിലെ നൗഹാട്ട പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ജവാൻ കൊല്ലെപ്പടുകയും 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്തി നേരന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തിെൻറ തലേന്നും സുരക്ഷാസേനക്കുനേെര ആക്രമണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.