പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ കാൽ വഴുതി വീണാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുചിമുറിയിൽ വീണപ്പോൾ തലയ്ക്കുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. അതേസമയം കനത്ത സുരക്ഷയിലാണ് കൂച്ച്ബെഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. മുമ്പ് കൂച്ച്ബെഹാറിൽ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ ആക്രമണത്തെ തുടർന്നാണ് സുരക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.