വെള്ളക്കെട്ടിലൂടെ ജവാൻെറ മൃതദേഹം കിലോമീറ്ററോളം ചുമന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ -വിഡിയോ
text_fields
സുക്മ: പുഴയിലെ ജലനിരപ്പ് ഉയർന്നുണ്ടായ വെള്ളക്കെട്ടിൽ ആംബുലൻസ് കുടുങ്ങിയതോടെ അന്തരിച്ച ജവാെൻറ മൃതദേഹവും ചുമന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ. ഛത്തീസ്ഗഢിലെ സുക്മ ജില്ലാ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ജവാെൻറ മൃതദേഹമാണ് കിലോമീറ്ററുകളോളം ചുമന്ന് ഭേജി ഗ്രാമത്തിലെത്തിച്ചത്. വെള്ളക്കെട്ടിലൂടെ സി.ആർ.പി.എഫ് ജവാൻമാർ ശവപ്പെട്ടിയും ചുമന്ന് നീങ്ങുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയാണ്.
@crpfindia personnel carried the mortal remains of DRG jawan on foot across a river he breathed his last on Saturday in a hospital in Sukma stuck in the rising waters at the Injaram for over 2 hours before CRPF intervened and carried it across @ndtv @ndtvindia pic.twitter.com/QXPoWyg853
— Anurag Dwary (@Anurag_Dwary) August 17, 2020
ഇൻജരാം നദിയിെല ജലനിരപ്പുയർന്നതുമൂലം റോഡ് വെള്ളത്തിനടിയിലാവുകയായിരുന്നു. മൃതദേഹവുമായെത്തിയ ആംബുലൻസ് കുടുങ്ങിയതോടെ സഹായത്തിന് സി.ആർ.പി.എഫ് 219 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഹായത്തിനെത്തി. സി.ആർ.പി.എഫ് 219 ബറ്റാലിയൻ സെക്കൻറ് കാമാൻഡൻറ് മോഹൻ മിഷത്തിെൻറ നേതൃത്തിലുള്ള എട്ടംഗ സംഘം മുട്ടോളം വെള്ളമുള്ള റോഡിലൂടെ മൃതദേഹവും ചുമന്ന് നടക്കുകയായിരുന്നു.
സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനും മൃതദേഹം ആദരവോടെ എത്തിച്ചതിനും മരിച്ചയാളുടെ കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.