നക്സലുകളുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ മൂന്ന് സി.ആർ.പി.എഫുകാർക്ക് വീരമൃത്യു
text_fieldsബിജാപുർ (ഛത്തിസ്ഗഢ്): ബിജാപുർ ജില്ലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മ ലയാളി ഉൾപ്പെടെ മൂന്ന് സി.ആർ.പി.എഫുകാർക്ക് വീരമൃത്യു. ഇടുക്കി സ്വദേശി ഹെഡ് കോൺസ്റ്റ ബിൾ ഒ.പി.സാജുവാണ് (47) മരിച്ച മലയാളി. വെടിവെപ്പിനിടെ ഒരു ഒരു പെൺകുട്ടിയും കൊല്ലപ്പെട് ടിട്ടുണ്ട്.
കേശ്കുതുൽ ക്യാമ്പിൽനിന്ന് ഭൈരംഗർ മേഖ ലയിലേക്ക് പട്രോളിങ്ങിനായി മോട്ടോർ സൈക്കിളിൽ പോയ സി.ആർ.പി.എഫുകാർക്കുനേരെ നക ്സലുകൾ ഒളിയാക്രമണം നടത്തുകയായിരുന്നു. അസി.സബ് ഇൻസ്പെക്ടർമാരായ പി.മഹാദേവ (50), മദൻ പാൽ സിങ് (52)എന്നിവരും കൊല്ലപ്പെട്ടു.
വെടിവെപ്പ് നടന്ന സ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന ചരക്കുവാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടിയാണ് ലക്ഷ്യം തെറ്റിയ വെടിയുണ്ടയേറ്റ് മരിച്ചത്. മറ്റൊരു പെൺകുട്ടിക്കും വെടിയേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നക്സലുകൾ പൊലീസിെൻറ ഒരു എ.കെ-47 തോക്കും, െവടിക്കോപ്പുകളും, ഒരു ബുള്ളറ്റ് പ്രൂഫും വയർലെസ് സെറ്റും തട്ടിയെടുത്തു.
ആ ഫോൺ വിളി അവസാനത്തെതായിരുന്നുവെന്ന് അറിഞ്ഞില്ല
കട്ടപ്പന: ഛത്തീസ്ഗഢിലെ ബിജാപ്പൂരിൽ മാവോവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ ഒ.പി. സാജു മരിക്കുന്നതിന് ഒരുമണിക്കൂർ മുമ്പും ഭാര്യ സുജയെ ഫോണിൽ വിളിച്ചിരുന്നു. രാവിലെ ബാങ്കിൽ നിൽക്കുമ്പോഴാണ് ഫോൺ വിളി വന്നതെന്ന് സുജയുടെ അമ്മ പറഞ്ഞു.
പ്രമോഷൻ ലഭിക്കുന്നതിന് മുമ്പ് ചെെന്നെയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. ജൂലൈയിൽ പരിശീലന ക്യാമ്പിൽ ചേരുന്നതിന് മുമ്പ് രണ്ടുമൂന്ന് ദിവസം അവധി കിട്ടുമെന്നും പരിശീലനത്തിന് പോകുന്ന വഴി കട്ടപ്പനയിലെ വീട്ടിലേക്ക് വരുമെന്നും സാജു പറഞ്ഞിരുന്നു. ഈ ഫോൺ സന്ദേശത്തിന് ശേഷം സുജ ബാങ്കിൽനിന്ന് വീട്ടിലെത്തിയ ഉടനാണ് ബിജാപ്പൂരിൽ മാവോവാദി ആക്രമണത്തിൽ സാജു കൊല്ലപ്പെട്ട വിവരം അറിയിച്ച് സി.ആർ.പി.എഫ് കേന്ദ്ര ഓഫിസിൽനിന്ന് ഫോൺ വന്നത്. കഴിഞ്ഞ മേയിൽ അവധിക്ക് വീട്ടിലെത്തിയ സാജു മാസാവസാനമാണ് മടങ്ങിപ്പോയത്. ഏപ്രിലിൽ വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്കപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റ മകൻ അജയ്യെ തിരുവനന്തപുരത്തെ സി.ആർ.പി.എഫ് ആശുപത്രിയിൽ ഓപറേഷന് വിധേയമാക്കിയിരുന്നു. ചികിത്സ കഴിഞ്ഞ് മകൻ വീട്ടിലെത്തിയ ശേഷമാണ് സാജു മടങ്ങിയത്.
19ാമത്തെ വയസ്സില്‍ 1992ൽ സ്‌പോര്‍ട്‌സ് േക്വാട്ടായിലാണ് സാജു സി.ആർ.പി.എഫില്‍ ജോലിയിൽ പ്രവേശിച്ചത്. രാജാക്കാട് മുക്കുടില്‍ സ്വദേശിയാണ്. പത്ത് വർഷമായി വെള്ളയാംകുടിയിലാണ് താമസം. നഴ്സായ ഭാര്യ സുജ ജോലിക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. കഴിഞ്ഞ വർഷം എംപ്ലോയ്മെൻറിൽനിന്ന് ഇൻറർവ്യൂവിന് കാർഡ് അയച്ചിരുെന്നങ്കിലും പ്രളയം മൂലം അത് കിട്ടിയില്ല.
ഇരട്ടയാർ നോർത്ത് കടവൻകുന്നേൽ കുടുംബാംഗമാണ് സുജ. മകൻ അജയ് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. മകൾ ആര്യനന്ദ വെള്ളയാംകുടി സെൻറ് ജറോം സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിനി. മൃതദേഹം ശനിയാഴ്ച വൈകീട്ട് 4.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വീട്ടിലെത്തിക്കുമെന്ന് സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഞയറാഴ്ച വൈകീട്ട് മൂേന്നാടെ വെള്ളയാംകുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.