അമിത് ഷായുടെ നിർദേശം; കോവിഡ് സുരക്ഷാ പ്രോട്ടോകോളുമായി 12 കോടി ജനങ്ങളിലേക്കെത്താൻ സി.ആർ.പി.എഫ്
text_fieldsന്യൂഡൽഹി: കോവിഡ് സുരക്ഷാ നിർദേശങ്ങളുമായി 12 കോടി ജനങ്ങളിലേക്കെത്താൻ സി.ആർ.പി.എഫ് ഒരുങ്ങുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ 1600 സ്ഥലങ്ങളിലാവും സി.ആർ.പി.എഫിെൻറ ബോധവൽക്കരണം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തെ തുടർന്നാണ് സി.ആർ.പി.എഫ് നടപടി.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ അർധ സൈനിക വിഭാഗങ്ങളോട് കോവിഡ് ബോധവൽക്കരണത്തിനിറങ്ങാൻ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിലാവും കാമ്പയിൻ നടക്കുക. മാസ്കുകൾ ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയിൽ ഊന്നിയാണ് കാമ്പയിൻ. കഴിഞ്ഞ ആറ് മാസത്തിനിടെ 50,000 പേർക്ക് സഹായമെത്തിച്ചുവെന്നും സി.ആർ.പി.എഫ് പറഞ്ഞു.
നക്സൽബാധിത മേഖലകളിലുൾപ്പടെ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തിട്ടുണ്ടെന്ന് സി.ആർ.പി.എഫ് വക്താവ് എം.ദിനകരൻ പറഞ്ഞു. വടക്കു-കിഴക്കൻ മേഖലകളിലും ജമ്മുകശ്മീരിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.