ഭയക്കില്ല; നക്സൽ വിരുദ്ധനീക്കം വേഗത്തിലാക്കും –സി.ആർ.പി.എഫ്
text_fieldsറായ്പുർ: ഛത്തിസ്ഗഢിെൻറ ഉൾപ്രദേശങ്ങളടക്കം മാവോവാദി വിരുദ്ധ മുന്നേറ്റത്തിന് സജ്ജമാകുന്നതിെൻറ മോഹഭംഗമാണ് സുരക്ഷാസേനക്കെതിരായ അതിക്രമങ്ങൾക്ക് പിന്നിലെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്. എന്നാൽ അക്രമങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും പുതിയ ക്യാമ്പുകൾ തുറന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജാപുർ അതിക്രമത്തിന് പിന്നാലെ സംസ്ഥാനത്തെത്തിയ ഡി.ജി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പരിക്കേറ്റ സുരക്ഷാ സേനാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. മുമ്പും പലവുരു മാവോവാദികൾ വൻ അതിക്രമങ്ങൾ നടത്തിയിട്ടും സർക്കാർ തീരുമാനപ്രകാരം സുരക്ഷാസേന മുന്നോട്ടു നീങ്ങുകയാണ് ചെയ്തിട്ടുള്ളത്. മാവോവാദികൾ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് വിശകലനം ചെയ്ത് അതിനനുസൃതമായി തിരിച്ചടികൾ ആസൂത്രണം ചെയ്യും. ബസഗുഡ, സിൽഗർ, ജഗർഗുണ്ട, മിൻപ എന്നിവിടങ്ങളിൽ പുതിയ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നക്സലുകൾക്കെതിരെ വേഗത്തിലും അതിശക്തവുമായ പ്രതിരോധത്തിന് തുടക്കം കുറിക്കും.
ജോഗാഗുന്ദാമിൽ ഓപറേഷൻ നടത്തി തിരിച്ചു വന്ന സുരക്ഷാ സൈനികർക്കു നേരെ മാവോയിസ്റ്റുകൾ അപ്രതീക്ഷിത ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഒരു വേള പകച്ചുപോയെങ്കിലും സേന പ്രത്യാക്രമണം ആരംഭിച്ചു. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സ നൽകാൻ മാറ്റുന്നതിനിടയിൽ വീണ്ടും പീപ്ൾസ് ആർമി സംഘം യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. സുരക്ഷാ സേനാംഗങ്ങൾ താവളത്തിൽ തിരിച്ചെത്തിയ ശേഷമാണ് 21 അംഗങ്ങളെ കാണുന്നില്ലെന്ന് മനസ്സിലായതും തിരച്ചിൽ നടത്തിയതും. കുറച്ച് ജവാൻമാരുടെ തോക്കുകൾ മാവോയിസ്റ്റുകൾ മോഷ്ടിച്ചതായും സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.