മലയാളി വിദ്യാർഥിക്ക് മർദനം: മദ്രാസ് െഎ.െഎ.ടിയിൽ സമരവേലിയേറ്റം
text_fieldsചെന്നൈ: ബീഫ് ഫെസ്റ്റിവലിൽ പങ്കെടുത്ത മലയാളി വിദ്യാർഥി ആർ. സൂരജിനെ മർദിച്ച് വലതുകണ്ണ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഐ.ഐ.ടിയിൽ സംഘടനകളുെടയും വിദ്യാർഥി കൂട്ടായ്മകളുടെയും സമരവേലിയേറ്റം.
സൂരജിെന മർദിച്ച എ.ബി.വി.പി അനുഭാവികളായ ഏഴംഗ വിദ്യാർഥി സംഘത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ െഎ.െഎ.ടി ഡീൻ ശിവകുമാർ എം. ശ്രീനിവാസെൻറ ഒാഫിസിലേക്ക് മാർച്ച് നടത്തി. ഡീനുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. ഇതിനിടെ ഇരു ഭാഗത്തിനെതിരെയും പൊലീസ് േകസെടുത്തതും പ്രതിഷേധത്തിനിടയാക്കി. സൂരജിനെ ആക്രമിച്ച മനീഷ് കുമാർ സിങ്ങുൾപ്പെടെ എട്ടുപേർക്കെതിരെയും ഇവരുടെ പരാതിയിൽ സൂരജിനെതിരെയുമാണ് ചെന്നൈ കോട്ടൂർപുരം െപാലീസ് കേസെടുത്തത്. മനീഷ് കുമാർ സിങ് ആശുപത്രിയിലാണ്.
വലതു കണ്ണിനു ഗുരുതരമായി പരിക്കേറ്റ സൂരജിനെ വിദഗ്ധ ചികിത്സക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് മാനവശേഷി മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാവിലെ മുതൽ കാമ്പസിനുമുന്നിൽ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇടതുപക്ഷ-ദലിത് യുവജന വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കാമ്പസിനു പുറത്ത് ബീഫ് കഴിച്ച് സമരം നടത്തി. െറവലൂഷനറി സ്റ്റുഡൻറ് യൂത്ത് ഫ്രണ്ട് (ആർ.എസ്.വൈ.എഫ്), എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ, തന്തൈ പെരിയാർ ദ്രാവിഡ കഴകം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ 100ലേറെ പേർ പങ്കെടുത്തു.
200ഒാളം വിദ്യാർഥികൾ കാമ്പസിലെ ഡീൻ ഓഫിസിനുമുന്നിൽ പ്രതിഷേധിച്ചു. സൂരജിെൻറ ചികിത്സ ചെലവ് െഎ.െഎ.ടി ഏറ്റെടുക്കുക, അക്രമംകാണിച്ച എ.ബി.വി.പി വിദ്യാർഥികളെ കാമ്പസിൽനിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് വിദ്യാർഥികൾ കൈമാറിയത്. അധ്യാപകരടങ്ങുന്ന അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കുമെന്നാണ് ഡീനിെൻറ നിലപാട്.
ചികിത്സ ചെലവ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ചീഫ് മെഡിക്കൽ ഓഫിസറാണെന്നും അദ്ദേഹം നിലപാടെടുത്തു. തുടർന്നാണ് വിദ്യാർഥികൾ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
ഇതിനിടെ കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ ഡി.എം.െക പ്രവർത്തകർ ചെന്നൈ കലക്ടറേറ്റിന്മുന്നിൽ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.