മുതിർന്ന പൗരന്മാരോട് ക്രൂരത കാണിച്ചാൽ കടുത്ത ശിക്ഷ
text_fieldsന്യൂഡൽഹി: പ്രായം ചെന്നവരെ എഴുതിത്തള്ളി നിർദയം പെരുമാറുന്നവർക്കെതിരെ നിയമവ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കുന്നു. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കളും കൊച്ചുമക്കളും മരുമക്കളുമൊക്കെ ആറു മാസം വരെ ജയിലിൽ കിടക്കേണ്ടിവരും. ശിഷ്ടകാലം ‘പൊന്നുപോലെ’ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് സ്വത്ത് തട്ടിയെടുക്കുകയും പിന്നീട് ഉറപ്പ് ലംഘിക്കുകയും ചെയ്താൽ മാതാപിതാക്കൾക്ക് സ്വത്ത് തിരിച്ചുകൊടുക്കേണ്ടി വരും.
വയോജന പീഡനങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതിചെയ്യാൻ തയാറാക്കിയ കരട് ബില്ലിലാണ് ഇൗ നിർദേശങ്ങൾ. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും ജീവനാംശത്തിനുമുള്ള കരട് ബിൽ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയത്. പൊതുജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്ന മുറക്ക് ബിൽ പാർലമെൻറിെൻറ പരിഗണനക്കു വരും.
- മക്കൾ എന്നതിെൻറ നിർവചനം വിപുലപ്പെടുത്തി. മക്കൾ, ചെറുമക്കൾ, മക്കളുടെ ഭാര്യ/ഭർത്താക്കന്മാർ, ചെറുമക്കളുടെ ഭാര്യ/ഭർത്താക്കാന്മാർ, ദത്തെടുത്ത മക്കൾ എന്നിവരെയെല്ലാം നിർവചനത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തി.
- പരിപാലനം എന്നാൽ ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം, ചികിത്സ എന്നിവ മാത്രമല്ല. മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വവും അതിൽ ഉൾപ്പെടും. പരിപാലിക്കാതെ തഴഞ്ഞാൽ ജീവനാംശ ൈട്രബ്യൂണലിനെ സമീപിക്കാൻ പ്രായം ചെന്നവർക്ക് അവകാശമുണ്ട്.
- പ്രതിമാസ ജീവനാംശത്തുക നിശ്ചയിക്കാൻ ൈട്രബ്യൂണലിന് അധികാരം ഉണ്ടായിരിക്കും. ഇപ്പോൾ 10,000 രൂപയാണ് ഉയർന്ന തുക. കൂടുതൽ വരുമാനമുണ്ടാക്കുന്ന മക്കളാണെങ്കിൽ, കൂടുതൽ തുക നൽകുന്നതിന് നിർദേശിക്കാമെന്ന ഭേദഗതി കരടിലുണ്ട്. പ്രതിമാസ അലവൻസ് കൊടുക്കാതിരുന്നാൽ ഒരു മാസം തടവുശിക്ഷ.
- സർക്കാറിനുമുണ്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ. രാജ്യത്തെ ഒാരോ ജില്ലയിലും ചുരുങ്ങിയത് ഒരു വയോജന പരിപാലന കേന്ദ്രം സ്ഥാപിക്കണം.
- പ്രലോഭിപ്പിച്ച് സ്വത്ത് കൈക്കലാക്കിയ ശേഷം തിരിഞ്ഞു നോക്കാതിരുന്നാൽ, അങ്ങനെ നേടിയ സ്വത്ത് ക്രമപ്രകാരമല്ലെന്നു വരും. വഴിവിട്ട മാർഗങ്ങളിൽ, നിർബന്ധിച്ച് തട്ടിയെടുത്ത സ്വത്തായി കണക്കാക്കി അത് മാതാപിതാക്കൾക്ക് തിരിച്ചുകൊടുക്കാൻ ൈട്രബ്യൂണലിന് ഉത്തരവിടാം.
- 60 കഴിഞ്ഞാൽ മുതിർന്ന പൗരന്മാരായി കണക്കാക്കണം. ആരോഗ്യം, പാർപ്പിടം, യാത്ര, ഇൻഷുറൻസ് തുടങ്ങി എല്ലാ സൗകര്യങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാറുകളും സ്വകാര്യ സ്ഥാപനങ്ങളും ഇൗ പ്രായം ‘മുതിർന്ന പൗരൻ’ എന്ന നിർവചനത്തിെൻറ കാര്യത്തിൽ ഏകീകൃതമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.