ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ വിദേശി അറസ്റ്റിൽ
text_fieldsമുംബൈ: ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന ഏജന്‍റായ വിദേശിയെയാണ് ബാന്ദ്രയിൽ നിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. വാണിജ്യ അളവിലുള്ള മെഫെഡ്രോൺ (എം.ഡി) ഇയാളിൽ നിന്ന് കണ്ടെടുത്തതായി എൻ.സി.ബി അറിയിച്ചു.
ആഡംബര കപ്പലായ 'കോർഡേലിയ ഇംപ്രസ' കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കം 18 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഡൽഹി ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരായ നാലുപേർ അടക്കം ഏഴു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ആര്യനെ കൂടാതെ സുഹൃത്ത് അർബാസ് മർച്ചന്റ്, മൂൺമുൺ ധമേച്ച, നൂപുർ സതീജ, ഇഷ്മീത് ഛദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചൊക്കർ അടക്കമുള്ളവരാണ് അറസ്റ്റിലായത്. അർബാസ്, മൂൺമുൺ ധമേച്ച എന്നിവരിൽ നിന്ന് അഞ്ചും ആറും ഗ്രാം വീതം ചരസ് പിടിച്ചതായാണ് എൻ.സി.ബി പറയുന്നത്.
മലയാളിയായ ശ്രേയസ് നായർ (23) കൂടാതെ അബ്ദുൽ ഖദീർ ശൈഖ് (30), മനീഷ് രാജ്ഗരിയ (26), അവിൻ സാഹു (30) എന്നിവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഈ മാസം 11 വരെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെയും (23) മറ്റുള്ളവരേയും തിങ്കളാഴ്ച മുതൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.