‘പണവും ഭക്ഷണവും സര്‍ക്കാര്‍ നൽകില്ല; പ്രിയ നാടേ, കരയുക...’’ മോദിയുടെ പ്രഖ്യാപനത്തെകുറിച്ച് ചിദംബരം
text_fieldsന്യൂഡൽഹി: ‘‘പണവും ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ നൽകുന്നില്ല. എന്റെ പ്രിയ നാടേ, കരയുക’ -19 ദിവസം കൂടി ലോക് ഡ ൗൺ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രതികരണം ഇതായിരുന്നു.
ല ോക്ഡൗൺ നീട്ടിയ തീരുമാനത്തെ അംഗീകരിച്ചുവെങ്കിലും പാവങ്ങൾക്കുൾപ്പെടെ ഒരു സഹായ പാക്കേജും അനുവദിക്കാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള ്ള വരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞതെന്നായിരുന്നു ചിദംബരത്തിന്റെ വിമർശനം.
CMs’ demand for money elicited no response. Not a rupee has been added to the miserly package of March 25, 2020
— P. Chidambaram (@PChidambaram_IN) April 14, 2020
From Raghuram Rajan to Jean Dreze, from Prabhat Patnaik to Abhijit Banerji, their advice has fallen on deaf years.
"പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു. ലോക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണക്കുന്നു. പക്ഷെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള യാതൊരു പ്രതികരണവും കണ്ടില്ല. മാര്‍ച്ച് 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ള വരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്’’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
‘21ദിവസത്തോടൊപ്പം 19 ദിവസവും കൂടി പാവങ്ങൾ നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നില്ല. എന്റെ പ്രിയ രാജ്യമേ കരയുക" എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
#Pm address wo single specific and wo guidelines is like #Hamlet wo #Prince of #Denmark. Like #PM wo details! We want increased #GDP allocation; specific targeted monetary injections; #Keynesian spending; loosen #FMRB etc. not a single word!
— Abhishek Singhvi (@DrAMSinghvi) April 14, 2020
മോദിയുടെ പ്രസംഗത്തിൽ അവശ്യമായ മാർഗനിർദേശങ്ങൾ ഒന്നും തന്നെ ഇല്ലെന്ന വിമർശനവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും രംഗത്തെത്തി. “ഡെൻമാർക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയായിരുന്നു” മോദിയുടെ പ്രസംഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രധാന ഘടകം ഒഴിവായ സംഭവത്തെ കുറിക്കാൻ, ഷേക്സ്പിയറിന്റെ ‘ഹാംലെറ്റ്’ എന്ന പ്രശസ്ത നാടകത്തെ പരാമർശിക്കുന്നതാണ് “ഡെൻമാർക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെ” എന്ന പ്രയോഗം. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളെക്കുറിച്ചോ ഒന്നും പറയാത്ത, വെറും വാചാടോപവും പൊള്ളയായതുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.