എയിംസ് ഡയറക്ടർ നടത്തിയത് അശാസ്ത്രീയ പരാമർശങ്ങളെന്ന് ഡോക്ടർമാരുടെ സംഘടന
text_fieldsന്യൂഡൽഹി: എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ അശാസ്ത്രീയ പരാമർശങ്ങൾക്കെതിരെ ഡോക്ടർമാരുടെ സംഘടന. സി.ടി സ്കാൻ സംബന്ധിച്ച അദ്ദേഹത്തിെൻറ പരാമർശങ്ങൾക്കെതിരെയാണ് സംഘടനയായ ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ രംഗത്തെത്തിയത്. സി.ടി സ്കാൻ 300 മുതൽ 400 വരെ എക്സ് റേകൾക്ക് തുല്യമാണെന്നും ചെറിയ രോഗലക്ഷണമുള്ള കോവിഡ് രോഗികൾക്ക് സി.ടി സ്കാൻ ആവശ്യമില്ലെന്നുമായിരുന്നു ഗുലേറിയയുടെ പരാമർശം.
പരാമർശത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഐ.ആർ.ഐ.എ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുറിപ്പും സംഘടന പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് കണ്ടെത്താനും അതിെൻറ തീവ്രത അളക്കാനുമുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് സി.ടി സ്കാനെന്ന് അവർ പറയുന്നു.
ആർ.ടി.പി.സി.ആർ പരിശോധനയാണ് കോവിഡ് കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ രീതി. എന്നാൽ, ജനിതകമാറ്റം സംഭവിച്ച വൈറസാണ് രോഗിയെ ബാധിച്ചതെങ്കിൽ ചിലപ്പോൾ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാകാം. അത്തരം കേസുകളിൽ രോഗബാധ കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ മാർഗം സി.ടി സ്കാനാണ്. നെഞ്ചിന് ഏടുക്കുന്ന സി.ടി സ്കാനിലൂടെ രോഗിയുടെ കോവിഡ് ബാധയുടെ തീവ്രത കണ്ടെത്താനും സാധിക്കും. ബെഡുകൾക്കും മറ്റും രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് രോഗിയുടെ അവസ്ഥ മനസിലാക്കുന്നത് ഫലപ്രദമായ ചികിത്സ ഒരുക്കാൻ സഹായിക്കുമെന്നും സംഘടന കുറിപ്പിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.