പുലിക്കുട്ടി ചായക്കടയിൽ കയറി
text_fieldsകുന്നൂർ സെൻട്രൽ ബസ്സ്റ്റാൻഡിലെ ചായക്കടയിൽ കയറിയ പുലിക്കുട്ടി
ഗൂഡല്ലൂർ: ചായക്കടയിലേക്ക് കയറി കൂടിയ പുലിക്കുട്ടിയെ ഫയർഫോഴ്സ് പിടികൂടി വനപാലകർക്ക് കൈമാറി. കുന്നൂർ സെൻട്രൽ ബസ്സ്റ്റാൻഡിനു സമീപത്തെ ചായക്കടയിലാണ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ പുള്ളിപ്പുലിയുടെ കുട്ടി കയറിക്കൂടിയത്.
ആദ്യം പൂച്ചയാണെന്ന് കരുതിയെങ്കിലും പുലിക്കുട്ടിയാണെന്ന് വ്യക്തമായതോടെ ചായക്കടകാരൻ സമീപത്തെ ഫയർഫോഴ്സുകാർക്ക് വിവരം നൽകുകയായിരുന്നു. അവർ എത്തി പുലിക്കുട്ടിയെ പിടികൂടി വനപാലകർക്ക് കൈമാറി. പുലിക്കുട്ടി ചായക്കടയിൽ കയറിയതറിഞ്ഞ് നിരവധി പേരാണ് കാണാൻ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.