Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാംസ്​കാരിക, ടൂറിസം...

സാംസ്​കാരിക, ടൂറിസം മേഖലക്ക്​ പ്രത്യേക പദ്ധതികൾ

text_fields
bookmark_border
സാംസ്​കാരിക, ടൂറിസം മേഖലക്ക്​ പ്രത്യേക പദ്ധതികൾ
cancel

ന്യുഡൽഹി: കേന്ദ്ര ബജറ്റിൽ സാംസ്​കാരിക, ടൂറിസം മേഖലക്ക്​ പദ്ധതികൾ പ്രഖ്യാപിച്ച്​ ധനമന്ത്രി നിർമല സീതാരാമൻ​. 2021 സാമ്പത്തികവർഷം സാംസ്​കാരിക മന്ത്രാലയത്തിന്​ 3100 കോടി രൂപയും വി​നോദ സഞ്ചാര മേഖലക്ക്​ 2500 കോടി രൂപയും വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ഹരിയാനയിലെ റാഖി ഗഡി, യു.പിയിലെ ഹസ്​തിനപുർ, ഗുജറാത്തിലെ ദോലവിര, അസമിലെ ശിവസാഗർ, തമിഴ്​നാട്ടിലെ അടിച്ചനല്ലൂർ എന്നീ അഞ്ച്​ പുരാവസ്​തു കേന്ദ്രങ്ങളെ ഒാൺസൈറ്റ്​ മ്യുസിയത്തോടു കൂടിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളാക്കി മാറ്റുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

റാഞ്ചിയിലും ഝാർഖണ്ഡിലും ഗോത്ര മ്യൂസിയം തുടങ്ങും. ലോത്തലിൽ സമുദ്രസംബന്ധമായ കേന്ദ്രം ആരംഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്​ തേജസ്​ മോഡൽ എക്​സ്​പ്രസ്​ ട്രെയിനുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sectormalayalam newsindia newsCultural MinistryUnion Budget 2020
News Summary - cultural and tourism sector -india news
Next Story