ഗോൾവാൾക്കർക്ക് സർക്കാറിെൻറ ജന്മവാർഷിക പ്രശംസ
text_fieldsന്യൂഡൽഹി: കടുത്ത ഹിന്ദുത്വവാദിയും സംഘ്പരിവാറിെൻറ താത്വികാചാര്യനുമായ എം.എസ്. ഗോൾവാൾക്കറെ ജന്മവാർഷികത്തിൽ പ്രകീർത്തിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
ഗോൾവാൾക്കറുടെ ചിന്താധാര തലമുറകൾക്ക് പ്രചോദനമായി തുടരുമെന്നാണ് ജന്മവാർഷികത്തിൽ സാംസ്കാരിക മന്ത്രാലയം ഇറക്കിയ ട്വിറ്റർ സന്ദേശം. പഴയ ആർ.എസ്.എസ് മേധാവി കൂടിയായ ഗോൾവാൾക്കറെ സാംസ്കാരിക മന്ത്രാലയം പ്രകീർത്തിക്കുേമ്പാൾ നാണക്കേടുകൊണ്ട് തല കുനിയുെന്നന്നാണ് മുൻസാംസ്കാരിക സെക്രട്ടറി ജവഹർ സിർകർ ട്വീറ്റ് ചെയ്തത്.
മഹാത്മാഗാന്ധിയെ വധിച്ച കേസിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവാണ് ഗോൾവാൾക്കർ. കേസിെൻറ വിചാരണ ഘട്ടത്തിൽ ചില സാക്ഷികൾ മുങ്ങിയതുകൊണ്ടു മാത്രമാണ് വി.ഡി. സവർക്കറെയും ഗോൾവാൾക്കറെയും പിന്നീട് വിട്ടയച്ചത്. ഗാന്ധിജിയുടെ സ്വാതന്ത്ര്യ പോരാട്ടത്തെയും ദേശീയപതാകയെയും അവമതിച്ച ഗോൾവാൾക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ ആരാധ്യപുരുഷനെന്ന് പറയുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ ജയിലിൽ അടച്ചിരുന്നു.
ഹൈന്ദവ സംസ്കാരം സ്വീകരിക്കുന്നില്ലെങ്കിൽ രണ്ടാംകിട പൗരന്മാരെന്നതിൽ കവിഞ്ഞ് ഒരവകാശവും ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ഇല്ലെന്നായിരുന്നു ഗോൾവാൾക്കറുടെ മറ്റൊരു വാദം.
വലിയ ചിന്തകനും പണ്ഡിത ശ്രേഷ്ഠനായ നേതാവുമായി ഗോൾവാൾക്കറെ ഉയർത്തിക്കാണിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരും രംഗത്തുവന്നു.ദേശീയപതാകയെയും ഭരണഘടനയെയും അവമതിച്ചയാളെ സർക്കാർ പുകഴ്ത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ശശി തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.