ബി.ആർ. അംബേദ്കറെ അനുസ്മരിച്ച് രാജ്യം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു ഖാർഗെ
text_fieldsന്യൂഡൽഹി: ഭരണഘടനാ ശിൽപ്പിയും സാമൂഹിക പരിഷ്കർത്താവുമായ ബി.ആർ. അംബേദ്കറിനെ അനുസ്മരിച്ച രാജ്യം. അംബേദ്കറുടെ 132ാം ജന്മ ദിനാണ് ഇന്ന് ആഘോഷിക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നുകൊണ്ടിക്കുന്ന ഘട്ടത്തിൽ ഭരണഘടനാ ശിൽപ്പിയായി അംബേദ്കറിന്‍റെ സ്മരണകളും രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
ബി.ആർ.അംബേദ്കറെ അനുസമരിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. നിർബന്ധിത നിശ്ശബ്ദതയുടെ സംസ്കാരംവും ജനങ്ങളെ "ദേശവിരുദ്ധർ" എന്ന് മുദ്രകുത്തുന്നതും അപകടകരമായ പ്രവണതയാണെന്നും അത് നമ്മുടെ ജനാധിപത്യത്തെ ഇല്ലാതാക്കുകയും ഭരണഘടനയെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിനെ ചർച്ചകളേക്കാൾ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റിയത് പ്രതിപക്ഷമല്ല, ഭരണകക്ഷിയാണെന്നും അംബേദ്കർ ജയന്തി ദിന സന്ദേശത്തിൽ ഖാർഗെ ആരോപിച്ചു. വീരാരാധനയുടെ ദോഷങ്ങളെക്കുറിച്ച് അംബേദ്കർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം അനുസ്മരിച്ചു."ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച്, ഡോ. ബാബാസാഹേബ് അംബേദ്കറുടെ 132-ാം ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നി ജനാധിപത്യ തത്വങ്ങളുടെ ചാമ്പ്യനായിരുന്നു ബാബാസാഹെബ്," അദ്ദേഹം പറഞ്ഞു.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ചു, " ബാബാസാഹെബ് അംബേദ്കർ ഉയർത്തിപ്പിടിച്ച സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി - എന്നീ സാർവത്രിക മൂല്യങ്ങൾ, നമ്മുടെ വഴികാട്ടിയും ശക്തിയുമായി എന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഇന്ത്യൻ ഭരണഘടനാ ശില്പിക്ക് ആദരാഞ്ജലികൾ". രാഹുൽ പറഞ്ഞു. രാജ്യത്തുടനീളം വിവിധ പരികളോടെയാണ് അംബേദ്കറെ അനുസ്മരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.