മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ
text_fieldsമുംബൈ: കോവിഡ് വ്യാപനം പിടിവിട്ട സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതൽ 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. സമ്പൂർണ ലോക്ഡൗൺ ഏർപെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ലോക്ഡൗണിന് സമാനമായ രീതിയിലാവും നിയന്ത്രണങ്ങൾ. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. മുഴുവൻ ഓഫിസ് ജീവനക്കാരുടെയും ജോലികൾ വീട്ടിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഏഴുമണി മുതൽ വൈകീട്ട് എട്ട് മണി വരെ അവശ്യ സർവീസുകളായ ആരോഗ്യം, ബാങ്ക്, മാധ്യമങ്ങൾ, ഇ-കൊമേഴസ്, പെട്രോളിയം മേഖലകൾ പ്രവർത്തിക്കും.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാഴ്സൽ സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 60,212 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 281 പേര്‍ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.