Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ കൂടുതൽ...

ജമ്മുവിൽ കൂടുതൽ നഗരങ്ങളിൽ കർഫ്യൂ; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

text_fields
bookmark_border
Curfew In Jammu
cancel
Listen to this Article

ശ്രീനഗർ: ജമ്മു കശ്മീരിലെ വർഗീയ സംഘർഷത്തെ തുടർന്ന് ചിനാബ് താഴ്‌വരയിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ശ്രീനഗറിലും ഇന്‍റർനെറ്റ് വിലക്കും കർഫ്യൂയും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് ഇന്നലെ വൈകുന്നേരം ഭാദേർവ ടൗണിലും കർഫ്യൂ ഏർപ്പെടുത്തി. കർഫ്യൂ നിലവിലുള്ള നഗരങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്താൻ സൈന്യത്തിന് നിർദേശം നൽകി.

പ്രദേശത്തെ സാമുദായിക സൗഹാർദത്തെ ബാധിക്കുന്ന ഒരു കാര്യവും മാധ്യമങ്ങൾ പങ്കുവെക്കരുതെന്ന് ഡോഡ ജില്ലാ ഭരണകൂടം മാധ്യമങ്ങളോട് അഭ്യർഥിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് സ്സ്പെൻഡ് ചെയ്ത നൂപുർ ശർമ്മയുടെ പ്രസ്താവനയെ പരസ്യമായി അംഗീകരിച്ച് ചിലർ രംഗത്തെത്തിയതോടെയാണ് ഭാദേർവയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് പ്രദേശത്തെ പള്ളിയിൽ പ്രകോപനപരമായ പ്രസംഗവും പ്രതിഷേധവും ഉണ്ടായി.

ഇത് സമൂഹമാധ്യമങ്ങളിലെ വിദ്വേശ പ്രചാരണങ്ങളിലേക്ക് നയിക്കുകയും കൂടുതൽ സംഘർഷത്തിന് കാരണമാവുകയും ചെയ്തു. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.

ഭാദേർവയിലെ അപകടകമായ സാഹചര്യത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രദേശത്തെ മത സൗഹാർദ്ദം സംരക്ഷിക്കാൻ ഞാൻ എല്ലാവരോടും വിനയപൂർവം അഭ്യർഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CurfewJammu
News Summary - Curfew In More Towns In Jammu After Communal Tension, Internet Suspended
Next Story