Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഗസ്​റ്റ്​ അഞ്ചിന്​​...

ആഗസ്​റ്റ്​ അഞ്ചിന്​​ കരിദിനം ആചരിക്കുമെന്ന്​ വിവരം; കശ്​മീരിൽ കർഫ്യൂ

text_fields
bookmark_border
ആഗസ്​റ്റ്​ അഞ്ചിന്​​ കരിദിനം ആചരിക്കുമെന്ന്​ വിവരം; കശ്​മീരിൽ കർഫ്യൂ
cancel

ന്യൂഡൽഹി: ജമ്മു കശ്​മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ ഒരു വർഷം തികയുന്നതിൻെറ ഭാഗമായി രണ്ടുദിവസത്തേക്ക്​ കശ്​മീരിൽ കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശ്രീനഗർ ജില്ല മജിസ്​ട്രേറ്റ്​​ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. വിഘടന വാദികളും പാകിസ്​താൻ സ്​പോൺസർ ചെയ്യുന്ന സംഘടനകളും ആഗസ്​റ്റ്​ അഞ്ചിന്​ കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ്​ കർഫ്യൂ പ്ര​ഖ്യാപിച്ചതെന്ന്​ മജിസ്​​േട്രറ്റ്​ അറിയിച്ചു.

കശ്​മീർ താഴ്​വര മുഴുവൻ കർഫ്യൂ ബാധകമാകും. കോവിഡ്​ 19നെ തുടർന്നുള്ള അവശ്യ സർവിസുകൾക്ക് മാത്രം അനുമതി നൽകും. 'പ്രതിഷേധം തള്ളിക്കളയുന്നില്ല, പൊതുജനത്തിനും സ്വത്തിനും നാശം വരുത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച്​ വിവരം ലഭിച്ചു' -മജിസ്​ട്രേറ്റ്​ കൂട്ടിച്ചേർത്തു.

2019 ആഗസ്​റ്റ്​ അഞ്ചിനാണ്​ ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്​ൾ 370 റദ്ദാക്കിയത്​. ശേഷം സംസ്​ഥാനത്തെ രണ്ടു​ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്​തിരുന്നു. ഇതേ തുടർന്ന്​ കഴിഞ്ഞവർഷം ആഗസ്​റ്റിൽ സംസ്​ഥാനമെമ്പാടും കർഫ്യൂ ഏർപ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്​തിരുന്നു. മുൻ മുഖ്യമന്ത്രി​ മെഹബൂബ മുഫ്​തി അടക്കം നൂറോളം രാഷ്​ട്രീയ ​നേതാക്കളെ അറസ്​റ്റ്​ ചെയ്യുകയും കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്​തു. മെഹബൂബ മുഫ്​തി ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും വീട്ടുതടങ്കലിലാണ്​. മാർച്ച്​ 11ന്​ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയെ വീട്ടുതടങ്കലിൽനിന്ന്​ മോചിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirCurfewArticle 370Union Territory Move
News Summary - Curfew In Kashmir A Year After Union Territory Move
Next Story