Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗിയായ മകനെ കാണാൻ...

രോഗിയായ മകനെ കാണാൻ പാസ്​ ചോദിച്ചു; കിട്ടിയത്​ ശവസംസ്​കാരത്തിന്​ ശേഷം

text_fields
bookmark_border
രോഗിയായ മകനെ കാണാൻ പാസ്​ ചോദിച്ചു; കിട്ടിയത്​ ശവസംസ്​കാരത്തിന്​ ശേഷം
cancel

ഗുവാഹതി: “മക്കൾ മരണാസന്നരാണെന്ന്​ ഏതെങ്കിലും അച്ഛനുമമ്മയും കളവ്​ പറയുമോ? എങ്ങനെയാണ്​ മെഡിക്കൽ സർട്ടിഫിക്കറ്റുകളെ അവർ സംശയിച്ചത്​? ഭൂമിയിൽ ഒരു രക്ഷിതാവും ഇത്തരം അഗ്നിപരീക്ഷയ്ക്ക് വിധേയരാകരുത്​...’’-നൊന്തുപെറ്റ മകനെ ചികിത്സിക്കാനോ അവസാനമായി ഒരുനോക്ക്​ കാണാനോ കഴിയാത്ത വേദന സഹിക്കാനാവാതെ കമല ദാസ് പറഞ്ഞു.

ഒരു മാസം മുമ്പ് മേഘാലയയിലെ ഷില്ലോങ്ങിലുള്ള തങ്ങളുടെ മകളുടെ അടുത്ത്​ വന്നതായിരുന്നു അസം ഹോജാ സ്വദേശികളായ കമലയും ഭർത്താവ്​ സുഭാഷ് ചന്ദ്രദാസും. ലോക്​ഡൗൺ ആരംഭിച്ചതോടെ നാട്ടിൽപോകാനാകാതെ ഇരുവരും ഷില്ലോങ്ങിൽ കുടുങ്ങി. ഇതിനിടെയാണ്​ നാട്ടിലുള്ള മകൻ ദീപക്കിന് (34)  കരൾ സംബന്ധമായ രോഗം മൂർച്ഛിച്ചത്​. ഇദ്ദേഹത്തെ നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്ന്​ 170 കിലോമീറ്റർ അകലെയുള്ള ഗുവാഹതി മെഡിക്കൽ കോളജിലേക്ക്​ കൊണ്ടുപോകാനായിരുന്നു ഡോക്​ടർമാരുടെ നിർദേശം.  

ഗുരുതരാവസ്​ഥയിലുള്ള മകനെ കാണാനും ചികിത്സക്ക്​ ​െകാണ്ടുപോകാനും ഏപ്രിൽ 29ന്​ ഇരുവരും മേഘാലയ സർക്കാറിൽ പാസിന്​ അപേക്ഷിച്ചു. എന്നാൽ, നിരവധി പാസ്​ അപേക്ഷകൾ തള്ളിക്കളയുന്ന കൂട്ടത്തിൽ ഇവരുടെ അപേക്ഷയും അധികൃതർ ചവറ്റു​െകാട്ടയിലിട്ടു. ഏപ്രിൽ 30ന് മക​​െൻറ മരണ വാർത്തയാണ്​ നാട്ടിൽനിന്നെത്തിയത്​. മരണസർട്ടിഫിക്കറ്റി​​െൻറ പകർപ്പ്​ സഹിതം ഉടൻതന്നെ ഓൺലൈൻ വഴി പാസിന്​ അപേക്ഷിച്ചു. അവസാന കർമ്മങ്ങൾക്കായി യാത്ര ചെയ്യേണ്ടതി​​െൻറ ആവശ്യകതയടക്കം ഇതിൽ സൂചിപ്പിച്ചിരുന്നു. എങ്കിലും ഫലമുണ്ടായില്ല. 

ഒടുവിൽ സാമൂഹികപ്രവർത്തകർ ഇടപെട്ട്​ മേഘാലയ ആരോഗ്യമന്ത്രി അലക്സാണ്ടർ എൽ. ഹെക്കുമായി ബന്ധപ്പെട്ടപ്പോഴാണ്​ ​െവള്ളിയാഴ്​ച പാസ്​ അനുവദിച്ചത്​. പക്ഷേ, വൈകിപ്പോയിരുന്നു. മക​​െൻറ സംസ്​കാരച്ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ്​ ഈ അച്ഛനും അമ്മയ്​ക്കും പാസ്​ ലഭിച്ചത്​. 

‘‘ഒരു സിനിമാതാരത്തി​​െൻറ മകൾക്ക് യാത്ര ചെയ്യാൻ അതവേഗം അനുമതി ലഭിച്ചു, പക്ഷേ സാധാരണക്കാരായ അച്ഛനുമമ്മയ്​ക്കും മകൻ മരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു” -ഷില്ലോങ്​ ആസ്ഥാനമായ സാമൂഹിക പ്രവർത്തകൻ അരവിന്ദ് യാദവ് പറഞ്ഞു.

കർഫ്യൂ പാസുകൾ നൽകാൻ ത​​െൻറ ഓഫിസിന് അധികാരമില്ലെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമ്മീഷണർ മാറ്റ്സ്യൂഡോർ വാർ നോങ്ബ്രി പറഞ്ഞു. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന തരത്തിൽ നിരവധി യാത്രാ അനുമതി​ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും ഇതുകാരണമായിരിക്കും പാസ്​ അനുവദിക്കുന്നതിന്​ സമയമെടുത്തതെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamcovid 19lockdownIndia NewsCurfew pass
News Summary - Curfew pass delay prevents Assam couple from attending son’s last rites
Next Story