കശ്മീർ ഇരുമ്പുമറക്കുള്ളിൽ; കർഫ്യൂവിലെ ഇളവ് എടുത്തുകളഞ്ഞു
text_fieldsന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളയുന്നതിനായി സൈന്യം ഇരുമ്പുമറക്കുള്ളിലാക്കിയ ജമ്മു-കശ്മീരിൽ കർഫ്യൂവിൽ അനുവദിച്ച ഇളവ്പെരുന്നാൾ തലേന്ന് എടുത്തുകളഞ്ഞു. താ ഴ്വരയിൽ പെരുന്നാൾ ആഘോഷിക്കാനുള്ള അവസരമൊരുക്കുമെന്ന് പറഞ്ഞ് നൽകിയ ഇളവാണ ് പെരുന്നാൾ തലേന്ന് പിൻവലിച്ച് ജനങ്ങളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട ്ടത്. അതിനിടെ, പാകിസ്താൻ നേരത്തേ നിർത്തലാക്കിയ സംേഝാത എക്സ്പ്രസ് തങ്ങളും നിർ ത്തിയെന്ന് ഇന്ത്യൻ റയിൽവേ അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനും ബലിക്കുമായി ആളുക ൾ ഒരുമിച്ചുകൂടാനിരിക്കേ ജനങ്ങൾ കൂട്ടംകൂടുന്നതിന് ശ്രീനഗറിൽ നിരോധനമേർപ്പെ ടുത്തി. കർഫ്യൂവിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയെന്നറിഞ്ഞ് പുറത്തിറങ്ങിയവരോട് വീടുകളിലേക്ക് മടങ്ങാനും തുറന്ന കടകേമ്പാളങ്ങൾ അടച്ചിടാനും ആവശ്യപ്പെട്ട് പൊലീസ് വാഹനങ്ങൾ അനൗൺസ്മെൻറ് നടത്തുകയായിരുന്നു.
താഴ്വരയിൽ വലിയ പ്രതിഷേധം അരങ്ങേറുന്നുണ്ടെന്നും അതെ തുടർന്ന് പൊലീസ്-സൈനിക നടപടിയും അക്രമവുമുണ്ടെന്നും ആളുകൾ മരിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇത്തരം റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി അൽപനേരം നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, തൊട്ടുടനെ നിഷേധവുമായി രംഗത്തുവന്ന സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിങ് ചെറിയ കല്ലേറുകളല്ലാെത ഒന്നും സംഭവിച്ചിട്ടിെല്ലന്നാണ് അവകാശപ്പെട്ടത്.
വെള്ളിയാഴ്ച താഴ്വരയിൽ നടന്ന വലിയ പ്രതിഷേധങ്ങളുടെയും അതിന് നേരെയുണ്ടായ പൊലീസ്-സൈനിക നടപടിയുടെയും വിഡിയോകളും ചിത്രങ്ങളും ബി.ബി.സിയും റോയിേട്ടഴ്സും അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സൈനിക അകമ്പടിയിൽ ശ്രീനഗറിൽ പോയ ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് ഭിന്നമായ ഇൗ റിപ്പോർട്ടുകളും ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷം ശ്രീനഗറിലും ബാരാമുല്ലയിലും നടന്ന രണ്ടു പ്രതിഷേധങ്ങളല്ലാതെ താഴ്വരയിൽ ഒന്നും നടന്നിട്ടിെല്ലന്നും അതിൽപോലും 20 ആളുകളിലധികം കൂടിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് അവകാശപ്പെട്ടിരുന്നു.
പ്രതിഷേധങ്ങളില്ലാതെ കശ്മീർ ശാന്തമായതുകൊണ്ടുകൂടിയാണ് നിയന്ത്രണങ്ങളിൽ ഇളവുനൽകിയതെന്ന് ചില ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇൗ രണ്ട് വാദങ്ങളും നിരാകരിക്കുന്നതാണ് നൽകിയ ഇളവ് പൊടുന്നനെ പിൻവലിച്ച നടപടി. മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയുമടക്കം 400ഓളം രാഷ്ട്രീയ നേതാക്കൾ തടങ്കലിൽ തുടരുകയാണ്.
ഈദിന്ഒരുങ്ങിയെന്ന് ഭരണകൂടം
ശ്രീനഗർ: കശ്മീർ വിഭജനത്തിന് ശേഷമുള്ള ആദ്യ ഇൗദ് ആഘോഷത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന ഭരണകൂടം. കർഫ്യൂവിൽ ഇളവ് അനുവദിച്ചതോടെ ചില ബാങ്കുകളും എ.ടി.എമ്മുകളും വിൽപനശാലകളും തുറന്നിട്ടുണ്ട്. വിശ്വാസികൾക്ക് ചടങ്ങിനായി രണ്ടര ലക്ഷം അറവുമൃഗങ്ങളടക്കം ഒരുക്കിയതായി ഭരണകൂടം അറിയിച്ചു.
24 പേരെ ലഖ്നോ ജയിലിലേക്ക് മാറ്റി
ന്യൂഡൽഹി: ജമ്മു-കശ്മീർ ജയിലിലടച്ചവരുടെ തടവറമാറ്റം തുടരുന്നു. രാജ്യവിരുദ്ധപ്രവർത്തനത്തിനും ഭീകരവാദകുറ്റത്തിനും ജയിലിലായവരെയാണ് സുരക്ഷയുടെയും സമാധാനശ്രമത്തിെൻറയും പേരിൽ ജയിൽ മാറ്റുന്നത്. ഇതിനകം 70 പേരെ ഇങ്ങനെ മാറ്റിക്കഴിഞ്ഞു. ഉന്നത സുരക്ഷയുള്ള ജയിലുകളിലേക്കാണ് ഇവരെ മാറ്റുന്നത്. 24 പേരെ ലഖ്നോ ജില്ല ജയിലിലേക്ക് മാറ്റിയതാണ് ഇതിലെ അവസാന നീക്കം.
വ്യാഴാഴ്ച 26 പേരെ ആഗ്ര സെൻട്രൽ ജയിലിലേക്കും വെള്ളിയാഴ്ച 20 പേരെ ബറേലി ജില്ല ജയിലിലേക്കും മാറ്റിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 26 പേരെ ലഖ്നോവിലേക്ക് ശനിയാഴ്ച വൈകീട്ട് കൊണ്ടുവന്നത്. സുരക്ഷ വാനുകളും എസ്കോർട്ട് വാഹനങ്ങളുമൊക്കെയായി കനത്ത സുരക്ഷയിലാണ് ജയിൽ മാറ്റം നടക്കുന്നത്. ആരെയൊക്കെയാണ് ജയിൽ മാറ്റിയതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.