എം.എൽ.എമാരെ സുരക്ഷിതമായി കൊണ്ടുപോകാൻ ശർമ ബസ്; ഇതിന് പിന്നിൽ?
text_fieldsബംഗളൂരു: കൈവശമുള്ള എം.എൽ.എമാരെ പ്രതിയോഗികൾ റാഞ്ചാതിരിക്കാൻ നെേട്ടാട്ടമോടുകയാണ് കോൺഗ്രസ്^ജെ.ഡി.എസ് നേതൃത്വം. തങ്ങളുടെ എം.എൽ.എമാരുമായി റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്ക് ഒാടിക്കൊണ്ടിരിക്കുകയാണ് അവർ. ഏറെ സങ്കീർണമായ ഘട്ടത്തിൽ സുരക്ഷിത യാത്രക്ക് അവർ ഉപയോഗിച്ചത് ഒരേ ഒരു ബസാണ്. ശർമ ബസ് സർവീസ്. എന്താണ് ഇൗ ബസ് തന്നെ ഉപയോഗിക്കാനുള്ള കാരണം..?
1980കളിൽ തെക്കൻ ബംഗളൂരുവിലെ കോൺഗ്രസിെൻറ സജീവ പ്രവർത്തകനും 1998ൽ കോൺഗ്രസിെൻറ ലോക്സഭ സ്ഥാനാർഥിയുമായിരുന്ന അന്തരിച്ച ധൻരാജ് പരസമാൾ ശർമ എന്ന ഡി.പി.ശർമയുടെ ബസ് സർവീസാണിത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു എന്നിവരോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ശർമ 2001ലാണ് അന്തരിച്ചത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ മകൻ സുനിൽ കുമാർ ശർമയാണ് ബസ് സർവീസ് നടത്തുന്നത്. ഒരു കാലത്തെ ഏറെ വിശ്വസ്തനായ പ്രവർത്തകെൻറ സ്മരണ നില നിൽക്കുന്ന ബസ് സർവീസ് തന്നെ തെരഞ്ഞെടുത്തതും ഇൗ വിശ്വാസത്തിെൻറയും സ്നേഹത്തിന്റെയും ഇഴയടുപ്പം കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.