നോട്ട് ദുരിതം
text_fieldsന്യൂഡല്‍ഹി: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനത്തെുടര്‍ന്ന് ജനം നേരിടുന്ന ദുരിതം ദുരന്തത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുന്നു. മുംബൈയില്‍ ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു. ചെറിയ നോട്ടുകള്‍ക്കായി ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലും വരിനിന്ന ജനങ്ങളുടെ പ്രതിഷേധം പലയിടങ്ങളിലും സംഘര്‍ഷത്തിലത്തെി.
വീണ്ടും 1000ത്തിന്‍െറനോട്ടുകള്‍ ഗംഗയില്‍
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നയാഘട്ടിന് സമീപം ഗംഗാ നദിയില്‍ 1000ത്തിന്‍െറ നോട്ടുകള്‍ ഒഴുകുന്നത് കണ്ടത്തെി. നോട്ടുകള്‍ കണ്ട ബോട്ടുകാര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയും സംഭവം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കീറിയ 19 നോട്ടുകള്‍ നദിയില്‍നിന്ന് ലഭിച്ചതായി പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.
നാലുകോടിയുടെനോട്ടുകള്‍ പിടിച്ചു
ഭോപാലില്‍ നാലുകോടി രൂപയുടെ അസാധുവാക്കിയ 1000 രൂപ നോട്ടുകെട്ടുകള്‍ ചെക്ക്പോസ്റ്റില്‍വെച്ച് വ്യാപാരിയില്‍നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂരിലെ ചെക്ക്പോസ്റ്റിലാണ് ഷാബിര്‍ ഹുസൈന്‍ എന്ന വ്യാപാരിയില്‍നിന്ന് കണക്കില്‍പെടാത്ത പണം പൊലീസ് പിടിച്ചത്. ബുര്‍ഹാന്‍പൂരിലെ ഒരു സമുദായ ട്രസ്റ്റിന് സംഭാവനയായി നല്‍കാനാണ് പണം സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ നേപ്പാനഗര്‍ നിയമസഭാ മണ്ഡലത്തില്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലും മറ്റും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി നടന്ന റെയ്ഡിലാണ് പണം പിടിച്ചത്. വിവരം ആദായനികുതി വകുപ്പ് അധികൃതരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
ചെന്നൈയില്‍ നോട്ടുതര്‍ക്കം പതിവ്
ചെന്നൈ നഗരത്തില്‍ അപൂര്‍വം എ.ടി.എമ്മുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവിടങ്ങളിലാകട്ടെ നീണ്ട ക്യൂവാണ്. ബാങ്കുകളില്‍ നോട്ട് മാറാനത്തെിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവായി. പുതിയ 2000 രൂപ നോട്ടിന് ബാക്കി ചില്ലറ കിട്ടാത്തത് പലയിടങ്ങളിലും സംഘര്‍ഷത്തിനിടയാക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ കുപ്രചാരണം
ഉയര്‍ന്ന നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും പൊലീസ് പറഞ്ഞു. ചാന്ദ്നി ചൗക്കിലെ എ.ടി.എമ്മിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനത്തെുടര്‍ന്ന് തിക്കും തിരക്കുമുണ്ടായെന്നും നാലുപേര്‍ക്ക് പരിക്കേറ്റുവെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.