വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആദായനികുതി ഇളവ് ദുരുപയോഗം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിനായി ആദായ നികുതി നിയമത്തിലെ ഇളവുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൃത്യമായ രേഖകളില്ലാത്ത പഴയ നോട്ടുകള്‍ മാറാന്‍ പലരും ഈ ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നുവത്രെ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാനത്തിനനുസരിച്ചുള്ള ആദായ നികുതി നല്‍കേണ്ടതില്ല.
നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍, മിസോറം, അസമിലെ കാഷര്‍ ഷില്‍സ്, കശ്മീരിലെ ലഡാക് തുടങ്ങിയ സ്ഥലങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ക്കാണ് ആദായ നികുതി നിയമത്തില്‍ ഇളവുള്ളത്. ഇവരുടെ വരുമാനത്തിന്‍െറ ഉറവിടങ്ങള്‍ കാണിക്കേണ്ടതില്ല. ഈ പഴുതാണ് പല കള്ളപ്പണക്കാരും ദുരുപയോഗം ചെയ്യുന്നത്.
ഹരിയാനയില്‍നിന്നും മറ്റുമായി നാഗാലാന്‍ഡിലേക്ക് പഴയ നോട്ടുകള്‍ വ്യാപകമായി ഒഴുകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിക്കിമിലെ സിക്കിമീസ് വിഭാഗക്കാര്‍ക്കും ആദായ നികുതി നിയമത്തില്‍ ഇളവുണ്ട്. രാജ്യത്തെ പിന്നാക്കക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ ഇളവെങ്കിലും ഇപ്പോള്‍ ഇത് കള്ളപ്പണക്കാര്‍ക്ക് പിടിവള്ളിയായിരിക്കുകയാണ്.
‘കാണാതായ’ 3.5 കോടി രൂപയുടെ ഉടമയത്തെി; കള്ളപ്പണക്കടത്തിന്‍െറ നിഴലില്‍ നാഗാ എം.പിയുടെ മരുമകന്‍
നാഗാലാന്‍ഡിലെ ദിമാപൂരില്‍ ഫൈ്ളറ്റില്‍നിന്ന് പിടിച്ചെടുക്കുകയും പിന്നീട് ‘അപ്രത്യക്ഷ’മാവുകയും ചെയ്ത 3.5 കോടിയിലേറെ രൂപയുടെ അസാധു നോട്ടുകളുടെ ഉടമയെ കണ്ടത്തെി. നാഗാലാന്‍ഡില്‍നിന്നുള്ള ലോക്സഭാ എം.പി നെയ്ഫിയു റിയോയുടെ മരുമകന്‍ ആയ അനോറ്റോ സിമോമിക്കാണ് ഇന്‍കം ടാക്സ് അധികൃതര്‍ തുക കൈമാറിയത്.
നികുതിയില്‍നിന്ന് ഒഴിവാണെന്ന് കാണിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രചെയ്ത ഒരു സിങ്ങില്‍നിന്നാണ് ഇത്രയും തുക സി.ഐ.എസ്.എഫ് പിടിച്ചെടുത്തത്. എന്നാല്‍, അതേ ഫൈ്ളറ്റില്‍ ഡല്‍ഹിയിലേക്ക് സിങ് മടങ്ങിയതിനു പിന്നാലെ തുക ‘കാണാതായെ’ന്നും സിങ്തന്നെ കടത്തിക്കൊണ്ട് പോയതാണെന്നുമായിരുന്നു ദിമാപുര്‍ പൊലീസിന്‍െറ ഭാഷ്യം.
അതേസമയം, ഈ തുക സി.ഐ.എസ്.എഫ് ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും നാഗാലാന്‍ഡ് വ്യവസായി അനാറ്റോ സിമോമി ഇന്‍കം ടാക്സില്‍നിന്ന് ഒഴിവാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് തുക അയാള്‍ക്ക് കൈമാറിയെന്നുമാണ് നാഗാ പൊലീസ് മേധാവി എല്‍.എല്‍. ഡോങ് സംഭവത്തെക്കുറിച്ച് നല്‍കുന്ന വിശദീകരണം. എന്നാല്‍, സി.ഐ.എസ്.എഫ് തുക ഇന്‍കം ടാക്സ് അധികൃതര്‍ക്ക് കൈമാറിയിട്ടില്ളെന്ന് ദിമാപുര്‍ പൊലീസ് ആവര്‍ത്തിക്കുന്നത് സംഭവത്തിലെ ദുരൂഹത ഏറ്റുന്നു. വന്‍ കള്ളപ്പണ മാഫിയയുടെ ഭാഗമാണ് ഈ പണം എന്ന് ഇന്‍കം ടാക്സ് അധികൃതര്‍ സംശയിക്കുന്നു. അധികൃതരെ വെട്ടിച്ച് ചാര്‍ട്ടേഡ് വിമാനത്തില്‍ ഈ മാസം മൂന്നുതവണ കള്ളപ്പണം കടത്തിയതായി ചോദ്യംചെയ്യലില്‍ അനാറ്റോ സമ്മതിച്ചതായാണ് വിവരം.
ബിഹാറില്‍നിന്നുള്ള വ്യവസായിയായ അമര്‍ജിത് സിങ്ങില്‍നിന്ന് സ്ഥലം വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ളതാണ് ഈ പണമെന്നാണ് സിമോമി പറയുന്നത്. നാഗാലാന്‍ഡില്‍ നികുതിയിളവുള്ള ഗോത്രവര്‍ഗക്കാരെ ചൂഷണംചെയ്തും വടക്കുകിഴക്കന്‍ മേഖലകളിലെ സുരക്ഷാസജ്ജീകരണങ്ങള്‍ ഇല്ലാത്ത ചെറു വിമാനത്താവളങ്ങള്‍ ഉപയോഗിച്ചും വന്‍തോതില്‍ കള്ളപ്പണം കടത്താറുണ്ടെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേന്ദ്രത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന എം.പിയാണ് സിമോമിയുടെ ഭാര്യാപിതാവായ റിയോ. നാഗാ പീപ്പ്ള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയായിരുന്നു സിമോമിയുടെ പിതാവ് ഖേകിഹോ സിമോമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.