നോട്ട് ദുരിതം: ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിന്
text_fieldsന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി പരിഹാരമില്ലാതെ തുടരവെ, ബാങ്കുകളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. അഖിലേന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ), അഖിലേന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈമാസം 28 മുതല്‍ ജനുവരി മൂന്നു വരെ സംസ്ഥാന തലസ്ഥാനങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ റാലി നടത്തും.
ഒരു മാസത്തിലേറെയായി ജീവനക്കാര്‍ ഓവര്‍ടൈം ജോലി ചെയ്യുകയാണ്. ഈമാസം 31നുശേഷവും പ്രതിസന്ധിക്ക് അയവുവരില്ളെന്നതാണ് ഇപ്പോഴത്തെ സൂചന. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പ്രക്ഷോഭവഴിയിലേക്ക് ഇറങ്ങുന്നത്. നിരോധിച്ച നോട്ടിന്‍െറയും പുതുതായി ഇറക്കിയ നോട്ടിന്‍െറയും എണ്ണവും മൂല്യവും, പുതിയ നോട്ട് എത്ര വീതം ഏതൊക്കെ ബാങ്കുകള്‍ക്ക് നല്‍കി എന്ന വിവരവും വെളിപ്പെടുത്തണമെന്നാണ് അസോസിയേഷന്‍െറ ഒരു ആവശ്യം. യഥാര്‍ഥ വിവരം പുറത്തുവന്നാല്‍ ബാങ്കുകളിലെല്ലാം ആവശ്യത്തിന് പണം എത്തിച്ചുവെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ അവകാശവാദത്തിന്‍െറ മുനയൊടിയും.
ആഴ്ചയില്‍ 24,000 എന്ന പരിധി നിശ്ചയിച്ച പണംപോലും കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പണം ലഭിക്കുന്നില്ളെന്നിരിക്കെ, പുതിയ നോട്ടിന്‍െറ വന്‍ശേഖരം രാജ്യമെമ്പാടും പിടിക്കപ്പെടുന്നത് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഇടപാടുകാരുടെ രോഷത്തില്‍നിന്ന് ബാങ്ക് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുക, അധിക ജോലി ചെയ്തതിന് നഷ്ടപരിഹാരം നല്‍കുക, എല്ലാ എ.ടി.എമ്മുകളും പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യൂനിയനുകള്‍ മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.