നോട്ട് നിരോധനം: വിശദാംശം വെളിപ്പെടുത്തുന്നത് രാജ്യത്തിെൻറ സാമ്പത്തിക താൽപര്യങ്ങൾക്ക് ഹാനികരം –റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: പ്രഖ്യാപനം വന്ന് ആറുമാസം പിന്നിട്ടിട്ടും നോട്ട് നിരോധനത്തിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റിസർവ് ബാങ്ക് വിസമ്മതിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്തിയാൽ രാജ്യത്തിെൻറ സാമ്പത്തിക താൽപര്യങ്ങൾക്ക് അത് ഹാനികരമാകുമെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ബാങ്ക് മറുപടി നൽകി.
500, 1000 നോട്ടുകൾ നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തിലെ മിനുട്സിെൻറ പകർപ്പ്, വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഒാഫിസും ധനമന്ത്രാലയവും നടത്തിയ എഴുത്തുകുത്തുകളുടെ വിവരം എന്നിവ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നൽകിയത്. വിവരം നൽകുന്നത് സർക്കാറിെൻറ ഭാവി ധനനയങ്ങളെ ദോഷകരമായി ബാധിക്കും. ആയതിനാൽ, വിവരാവകാശ നിയമത്തിെല 8(1) വകുപ്പ് പ്രകാരം ഇത്തരം വിവരങ്ങൾ നൽകാതിരിക്കാമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.