കറൻസി പിൻവലിക്കൽ: ക്ഷമയോടെ വരിനിന്നവര്‍ക്ക് ബി.ജെ.പിയുടെ ലഡു
text_fieldsന്യൂഡല്‍ഹി: ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്ഷമയോടെ വരിനിന്ന് നരേന്ദ്ര മോദിയുടെ കറന്‍സി നിരോധനത്തിന് പിന്തുണ നല്‍കിയതിന് നന്ദി സൂചകമായി ലഡു നല്‍കാന്‍ ബി.ജെ.പി ഡല്‍ഹി ഘടകം തീരുമാനിച്ചു. ഡല്‍ഹിയിലെ എല്ലാ വീട്ടിലും ലഡുവുമായി പോകാന്‍ സംസ്ഥാന നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിതനായ മനോജ് തിവാരി കൈക്കൊണ്ട ആദ്യതീരുമാനമാണിത്.
ഒരു കുടുംബത്തിന് ഒരു ലഡു എന്ന നിലയില്‍ ജനുവരി ഒന്നു മുതല്‍ 10 വരെയാണ് ലഡു വിതരണം. കള്ളപ്പണത്തിനെതിരായ മോദിയുടെ പോരാട്ടത്തിന് പ്രയാസം സഹിച്ചും ജനം പിന്തുണ നല്‍കിയതിനുള്ള നന്ദിസൂചകമായിട്ടാണ് ലഡു നല്‍കുന്നതെന്ന് തിവാരി പറഞ്ഞു. ഈ ലഡുവും ജനങ്ങള്‍ നന്ദിയോടെ സ്വീകരിക്കുമെന്ന് തിവാരി പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാല്‍, കറന്‍സി നിരോധനം അവലോകനം ചെയ്യാന്‍ പാര്‍ട്ടിയുണ്ടാക്കിയ സമിതി ചൊവ്വാഴ്ച യോഗം ചേര്‍ന്നപ്പോള്‍, ജനങ്ങളില്‍നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചതെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.