Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടു മാറ്റം:...

നോട്ടു മാറ്റം: പ്രധാനമന്ത്രി ലോക്​സഭയിലെത്തി

text_fields
bookmark_border
നോട്ടു മാറ്റം: പ്രധാനമന്ത്രി ലോക്​സഭയിലെത്തി
cancel

ന്യൂഡൽഹി: ​േനാട്ട്​ അസാധുവാക്കിയതു സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടർന്ന്​ നിർത്തിവെച്ച ലോക്​സഭ നടപടികൾ പുനരാരംഭിച്ചു. ഇത്തവണത്തെ സമ്മേളനത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്​സഭയിലെത്തി. 

പ്രശ്​നപരിഹാത്തിനായി ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുകയും എല്ലാ നേതാക്കൾക്കും സഭയിൽ സംസാരിക്കാൻ അവസരം നൽകുകയും ചെയ്​തു.

നോട്ട്​ പ്രതിസന്ധിയെ സംബന്ധിച്ച്​ പ്രധാനമന്ത്രി സഭയിൽ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. നോട്ടു പിൻവലിക്കൽ സഭയിൽ പ്രഖ്യാപിക്കാത്തതിനാൽ വിഷയം സംബന്ധിച്ച്​ അടിയന്തര പ്രമേയം അവതരിപ്പിച്ച്​ വോട്ടിനിടണം. നോട്ടു പിൻവലിക്കലിൽ അഴിമതിയുള്ളതിനാൽ പാർലമെൻറ്​ സംയുക്​ത സമിതി അന്വേഷിക്കണം എന്നിവയാണ്​ മറ്റാവശ്യങ്ങൾ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentcurrency demonetization
News Summary - currency demonetization
Next Story