കള്ളനോട്ടറിയാത്തതും കെ.വൈ.സിയില്ലാത്തതും പോരായ്മ –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കറന്‍സി മാറ്റത്തിനുള്ള അധികാരം സഹകരണമേഖലക്ക് നല്‍കാത്തതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജില്ല സഹകരണ ബാങ്കുകള്‍ക്ക് കള്ളനോട്ട് കണ്ടത്തൊന്‍ മതിയായ ശേഷിയില്ളെന്നും അവ ഉപഭോക്താക്കളുടെ കാര്യത്തില്‍ കെ.വൈ.സി മാനദണ്ഡം ഉറപ്പുവരുത്തിയിട്ടില്ളെന്നും അവയുടെ പ്രഫഷണലിസം കുറഞ്ഞ നിലവാരത്തിലാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. ഈ വിഷയങ്ങള്‍ കറന്‍സി നിരോധനത്തിന് പിന്നിലുള്ള ലക്ഷ്യങ്ങളില്‍ പ്രധാനമായത് കൊണ്ടാണ് നോട്ടുമാറ്റത്തില്‍നിന്ന് അവയെ ഒഴിവാക്കിയത്.
അതേസമയം, സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം സത്യവാങ്മൂലത്തിലില്ല.
സ്ഥാപനങ്ങളാണ് ജില്ല സഹകരണ ബാങ്കിന്‍െറ പ്രധാന ഉപഭോക്താക്കള്‍ എന്നതുകൊണ്ടാണ് കറന്‍സി വിനിമയത്തില്‍നിന്ന് അവയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. ജില്ല സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം റിസര്‍വ് ബാങ്കിനില്ല.
ഈ ബാങ്കുകളുടെ മാനേജര്‍മാര്‍ക്ക് മേലുള്ള നിയന്ത്രണം സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമാണ്. പൊതുജനത്തിന് പഴയ നോട്ട് മാറ്റാന്‍ കൂടുതല്‍ സ്ഥലങ്ങളൊരുക്കിയിട്ടുണ്ടെന്നും എല്ലാ ബാങ്ക് ശാഖകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും പണം മാറ്റാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.