ഇന്ത്യയിൽ കോവിഡ് വാക്സിൻ 73 ദിവസത്തിനകം വിപണിയിലെത്തിക്കുമെന്ന വാർത്ത വ്യാജം -സെറം
text_fieldsപൂനെ: ഇന്ത്യയിൽ 73 ദിവസത്തിനകം കോവിഡ് വാക്സിൻ വിപണിയിലെത്തിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വാർത്ത വ്യാജമാണ്, പരീക്ഷണങ്ങൾ വിജയകരമാണെന്ന് തെളിഞ്ഞശേഷം മാത്രമേ വാക്സിൻ വാണിജ്യവൽക്കരിക്കൂ എന്നും അവർ പറഞ്ഞു.
We would like to clarify that the current media claim on COVISHIELD's availability in 73 days is misleading.
— SerumInstituteIndia (@SerumInstIndia) August 23, 2020
Phase-3 trials are still underway. We will officially confirm it's availability.
Read clarification statement here - https://t.co/FvgClzcnHr#SII #COVID19 #LatestNews pic.twitter.com/mQWrqgbzO4
ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ 'കൊവിഷീൽഡ്' 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവിൽ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.
കൊവിഷീൽഡിന്‍റെ ലഭ്യതയെക്കുറിച്ചുള്ള നിലവിലെ മാധ്യമങ്ങളിൽ വന്ന അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണ്, അത് ഊഹക്കച്ചവടം മാത്രമാണ്. നിലവിൽ, വാക്സിൻ നിർമ്മിക്കാനും ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കാനും മാത്രമേ സർക്കാർ ഞങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളൂ എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി.
കൊവിഷീൽഡിന്‍റെ പരീക്ഷണം വിജയിക്കുന്നതോടെ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ ആയി ഇത് മാറുമെന്നായിരുന്നു റിപ്പോർട്ട്. രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.