ഗുജറാത്തിൽ കസ്റ്റഡിമരണത്തിൽ പ്രതിഷേധിച്ച് ദലിതുകൾ മതംമാറുന്നു
text_fieldsഅഹ്മദാബാദ്: രണ്ടാഴ്ചമുമ്പ് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചതുമായി ബന്ധെപ്പട്ട് 200ഒാളം ദലിതുകൾ ബുദ്ധമതത്തിലേക്ക് മാറാനൊരുങ്ങുന്നു. കസ്റ്റഡിമരണത്തിൽ മതിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ചും മരിച്ച യുവാവിെൻറ കൂടെ ജയിലിൽ കഴിഞ്ഞ നാലു ദലിത് യുവാക്കളെ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് മതംമാറ്റ നീക്കം.
ജൂൺ 15നാണ് ജിഗ്നേഷ് സൗന്ദർവ എന്ന 29കാരനായ ദലിത് യുവാവ് അമ്രേലി സബ്ജയിലിൽ മർദനത്തിനിരയായി ആശുപത്രിയിൽ മരിച്ചത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് സൗന്ദർവയോടൊപ്പം ജയിലിലുണ്ടായിരുന്ന നാലു ദലിത് തടവുകാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നിസ്സാര സംഭവത്തെ തുടർന്ന് യുവാക്കൾ ജയിലിൽവെച്ച് സൗന്ദർവയെ മർദിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഇതിൽ പ്രതിഷേധിച്ച് ദലിതുകൾ കൂട്ടമായി ജില്ല കലക്ടറുടെ ഒാഫിസിെലത്തി മതംമാറ്റം അറിയിക്കുന്നതിനുള്ള ഫോറം വാങ്ങുകയായിരുന്നു.
രജുല ജില്ലയിലെ ദുൻഗാർ ഗ്രാമവാസിയായ സൗന്ദർവയെ മദ്യനിരോധനം ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. നേരത്തെ, കസ്റ്റഡിമരണത്തിൽ ശരിയായ അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാർ സൗന്ദർവയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും ഇടപെട്ട് അന്വേഷണം ഉറപ്പുനൽകിയശേഷമാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
പ്രതിഷേധത്തിെൻറ ഭാഗമായി നിരവധി ദലിത് കുടുംബങ്ങൾ അവരുടെ വീടുകളിൽനിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും നീക്കംചെയ്തു. സർക്കാർ സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചാൽപോലും മതംമാറ്റ തീരുമാനത്തിൽനിന്ന് തങ്ങൾ പിന്മാറില്ലെന്നാണ് ദലിതുകളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.