ബലാത്സംഗക്കേസ് പ്രതിയുടെ മരണം; െഎ.ജി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsസിംല: ഹിമാചൽ പ്രദേശിൽ ബലാത്സംഗക്കേസിെല പ്രതിയുടെ കസ്റ്റഡി മരണത്തിൽ െഎ.ജി ഉൾപ്പെടെ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. സിംലയിലെ കൊട്ഖൈയിൽ 16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നുെവന്ന കേസിലെ പ്രതിയായ നേപ്പാളി തൊഴിലാളിയാണ് കസ്റ്റഡിയിൽ മരിച്ചത്. ഇതേക്കുറിച്ചുള്ള സി.ബി.െഎ അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്.
ജൂലൈ ആദ്യ വാരം നടന്ന ബലാത്സംഗം അന്വേഷിച്ചത് ഇൻസ്പെക്ടർ ജനറൽ സഹുർ ഹൈദർ സൈദിയുടെ നേതൃത്വത്തിലായിരുന്നു. െഎ.ജിയെ കൂടാതെ ഡി.എസ്.പിയും കൊട്ഖൈ സ്റ്റേഷൻ ഇൻ ചാർജും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.െഎ അറസ്റ്റ് െചയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ സെപ്തംബർ നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിെയ ബലാത്സംഗം ചെയ്ത് കൊന്ന കേസ് നാട്ടിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടാതെ െപാലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും യഥാർഥ പ്രതിെയ അല്ല പിടിച്ചതെന്നും ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സർക്കാറിനെയും പൊലീസിനെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കിയ കേസിൽ പൊലീസ് പിടികൂടിയ പ്രതി കസ്റ്റഡിയിൽ മരിച്ചതോടെ പ്രക്ഷോഭം ശക്തമായി. തുടർന്ന് ജൂലെ 22 നാണ് ബലാത്സംഗക്കേസും കസ്റ്റഡി മരണവും സി.ബി.െഎ അന്വേഷണത്തിന് വിട്ടത്.
ഹിമാചൽ പ്രദേശിെല നിയമ വകുപ്പ് ഉദ്യോഗസ്ഥെൻറ അടുത്ത ബന്ധു ബലാത്സംഗക്കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. അയാളെ സി.ബി.െഎ ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടു കേസുകളിലും സി.ബി.െഎ അന്വേഷണം തൃപ്തികരമല്ലെന്ന് ആഗസ്ത് 17 ന് കോടതി വിമർശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.