Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2023 10:44 PM IST Updated On
date_range 3 Jan 2023 10:44 PM ISTകസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിന്റെ ഹരജിയിൽ 10ന് വാദം കേൾക്കും
text_fieldsbookmark_border
ന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണ കേസിൽ കൂടുതൽ തെളിവ് കൊണ്ടുവരാൻ അനുമതി തേടി ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് നൽകിയ ഹരജിയിൽ സുപ്രീംകോടതി ഈ മാസം 10ന് വാദം കേൾക്കും. കേസിൽ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് കൂടുതൽ തെളിവ് ഹാജരാക്കാൻ ഭട്ട് അനുമതി തേടിയത്.
1990ൽ എൽ.കെ. അദ്വാനിയുടെ രഥയാത്രക്കു പിന്നാലെയുണ്ടായ കലാപത്തിൽ ജാംനഗർ പൊലീസ് പിടികൂടിയ 133 പേരിലുൾപ്പെട്ട പ്രഭുദാസ് വൈഷ്ണാനി കസ്റ്റഡിയിൽ മരിച്ച കേസിൽ 2019ലാണ് ഭട്ടിന് ഗുജറാത്ത് കോടതി ജീവപര്യന്തം തടവ് വിധിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story