രാജ്യത്ത് കസ്റ്റഡി പീഡനവും പൊലീസ് അതിക്രമവും തുടരുന്നു –ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കസ്റ്റഡി പീഡനവും പൊലീസ് അതിക്രമവും രാജ്യത്ത് ഇപ്പോഴും തുടരുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സമൂഹത്തിൽ 'പ്രത്യേക അവകാശങ്ങളുള്ളവർ' പോലും മൂന്നാംമുറയിൽനിന്ന് ഒഴിവാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നാഷനൽ ലീഗൽ സർവിസ് അതോറിറ്റി പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണം നടത്തണം.
ജുഡീഷ്യറിക്ക് പൗരന്മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കിൽ നമ്മൾ അവർക്കുവേണ്ടിയാണ് നിലനിൽക്കുന്നതെന്ന് ഉറപ്പുനൽകണം. നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ മൊബൈൽ ആപ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രർക്കും മറ്റ് ആവശ്യക്കാർക്കും നിയമസഹായവും നഷ്ടപരിഹാരവും തേടാൻ ഈ മൊബൈൽ ആപ്പിലൂെട സാധിക്കും.
ഭരണഘടന അവകാശമായ നിയമസഹായത്തെക്കുറിച്ചും സൗജന്യ നിയമസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചാൽ പൊലീസിെൻറ അമിതാധികാരം പരിശോധിക്കാൻ സഹായകമാകുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.