ഡെലിവറി ബോയ് ഹിന്ദുവല്ല; ഒാർഡർ നൽകിയയാൾക്ക് ചുട്ടമറുപടിയുമായി സൊമാറ്റോ
text_fieldsന്യൂഡൽഹി: വിശപ്പിെൻറ വിളിക്കിടയിലും വർഗീയതയും വൈരവും തിരയുന്നവർക്ക് തകർപ്പ ൻ മറുപടിയുമായി ഓൺലൈൻ ഭക്ഷണ വിതരണ സൈറ്റായ ‘സൊമാറ്റോ’. ഭക്ഷണം കൊണ്ടുവരുന്നയാൾ അഹിന്ദുവായതിനാൽ താൻ ഓർഡർ കാൻസൽ ചെയ്തുവെന്ന് ടിറ്ററിൽ പോസ്റ്റിട്ടയാൾക്ക് ‘ഭക്ഷണത്തിന് മതമില്ല. ഭക്ഷണംതന്നെ ഒരു മതമാണ്’ എന്ന സൊമാറ്റോയുടെ മറുപടി ട്വീറ്റിന് ലഭിച്ചത് നിറഞ്ഞ കൈയടി. ഹിന്ദുവല്ലാത്ത ഡെലിവറി ബോയിയെ മാറ്റണമെന്ന് മധ്യപ്രദേശിലെ ജബൽപുരുകാരനായ അമിത് ശുക്ല ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നായിരുന്നു സൊമാറ്റോയുടെ ഉറച്ച നിലപാട്. ഇേതതുടർന്ന് താൻ ഓർഡർ റദ്ദാക്കിയെന്ന അമിതിെൻറ ട്വീറ്റിനാണ് സൊമാറ്റോ ചുട്ട മറുപടി നൽകിയത്.
‘എെൻറ ഭക്ഷണമെത്തിക്കാൻ അഹിന്ദുവായ ആളെയാണ് സൊമാറ്റോ ഏർപ്പാടാക്കിയതെന്നതുകൊണ്ട് ഓർഡർ ഞാൻ കാൻസൽ ചെയ്തു. ഡ്രൈവറെ മാറ്റാൻ പറ്റില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. ഓർഡർ കാൻസൽ ചെയ്താൽ എെൻറ പണവും തിരികെ നൽകില്ലെന്ന നിലപാടായിരുന്നു. പണം കിട്ടിയില്ലെങ്കിലും സാരമില്ല, എനിക്ക് ഭക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞു. അതിനവരുടെ സമ്മതം വേണ്ടല്ലോ.’ -ചൊവ്വാഴ്ച രാത്രി 8.26ന് അമിത് ട്വീറ്റ് െചയ്തു. തുടർന്നായിരുന്നു സൊമാറ്റോയുടെ സൂപ്പർഹിറ്റ് മറുപടി.
ഇതിനുപിന്നാലെ സൊമാറ്റോയുടെ സ്ഥാപകൻ ദീപീന്ദർ ഗോയലിെൻറ ട്വീറ്റുമെത്തി. ‘ഇന്ത്യയെന്ന ആശയത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വൈവിധ്യത്തിലും. മൂല്യങ്ങൾക്കെതിരായ ബിസിനസുകൾ നഷ്ടമാകുന്നതിൽ തങ്ങൾ ഒട്ടും വിഷമിക്കുന്നില്ല’. ഇതോടെ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി അടക്കമുള്ളവർ സൊമാറ്റോയുടെ നിലപാടിനെ പ്രകീർത്തിച്ച് രംഗത്തെത്തുകയായിരുന്നു.
നിരവധി പേർ സൊമാറ്റോക്ക് പിന്തുണയേകി ട്വീറ്റുമായെത്തി. ‘ഭക്ഷണം ഉണ്ടാക്കിയയാൾ ഏതു മതസ്ഥനാണെന്ന് നിങ്ങൾ അന്വേഷിക്കാത്തതെന്ത്’?, ‘ഇങ്ങനെയാണെങ്കിൽ ഗൾഫ് നാടുകളിൽനിന്ന് വരുന്ന പെട്രോൾ ഉപയോഗിക്കാനാവുമോ?’ തുടങ്ങിയ മറുചോദ്യങ്ങളും അമിതിനെതിരെ ട്വിറ്ററിൽ നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.