സിംഗപ്പൂരിൽ നിന്ന് കടത്തിയ അപൂർവയിനം ആമ, പാമ്പ്, ചിലന്തി എന്നിവയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി
text_fieldsകോയമ്പത്തൂർ: അനധികൃത വളർത്തുമൃഗ കച്ചവടത്തിനായി കടത്തിയ വിദേശ ഇനങ്ങളെ കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സിംഗപ്പൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് അപൂർവയിനം ജീവികളെ എത്തിച്ച ഡൊമിനിക്ക്, രാമസ്വാമി എന്നിവരാണ് കസ്റ്റംസ് കസ്റ്റഡിയിലുള്ളത്. മറ്റൊരാൾ ഒളിവിൽ പോവുകയും ചെയ്തു.
കഴിഞ്ഞ 7ാം തീയതി കോയമ്പത്തൂരിലെത്തിയ വിമാനത്തിൽ കാർഗോ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നു പെട്ടികൾ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് അതിൽ നിന്ന് വിദേശ ഇനം 11,000 നക്ഷത്ര ആമകൾ, പാമ്പ്, ചിലന്തി, ഓന്ത് എന്നിവ കണ്ടെത്തി.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് 2 പേരെ തിരിച്ചറിഞ്ഞ ശേഷം വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണു സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വിൽക്കാനെത്തിച്ചതെന്നു വിവരം ലഭിച്ചത്.
തുടർന്ന്, കസ്റ്റംസ് ഉദ്യോഗസ്ഥർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വിമാനത്താവളത്തിലെത്തി മൃഗങ്ങളെ പരിശോധിക്കുകയും ചെയ്തു. ഇന്ത്യയിൽ വളർത്താൻ നിരോധനമുള്ള അപൂർവയിനം ജീവികളാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.