Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ...

ചെന്നൈ വിമാനത്താവളത്തിൽ നൂ​റുകോടിയുടെ മയക്കുമരുന്ന്​ വേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ചെന്നൈ വിമാനത്താവളത്തിൽ നൂ​റുകോടിയുടെ മയക്കുമരുന്ന്​ വേട്ട; രണ്ടുപേർ പിടിയിൽ
cancel

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നൂറുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്​ പിടികൂടി. 15.6 കിലോ ഹെറോയ്​നുമായാണ്​ സ്​ത്രീയടക്കം രണ്ടുപേർ പിടിയിലായത്​. ടാൻസാനിയ സ്വദേശികളാണ്​ ഇവർ. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ദോഹ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയതാണ്​ ഇവർ. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ഇവർപിടിയിലായ​​തെന്ന്​ ചെന്നൈ എയർ കസ്റ്റംസ്​ കമ്മിഷണർ രാജൻ ചൗധരി പറഞ്ഞു.

ഡെബോറ ഏലിയ (46), ഫെലിക്​സ്​ ഒബാഡിയ (45) എന്നിവരാണ്​ പിടിയിലായത്​. പെട്ടിക്കുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്​. ബംഗളൂരുവിലെ ഒരു സൂപ്പർ ​സ്​പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്കായി വന്നതാണെന്നാണ്​ ഡെബോറ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്​. സഹായിയാട്ടാണ്​ ഫെലിക്​സ്​ എത്തിയത്​. ബംഗളൂരുവിലേക്ക്​ നേരിട്ട്​ വിമാനം ലഭിക്കാത്തതിനാൽ ദോഹയിൽ നിന്ന്​ ഖത്തർ എയർവേയ്​സ്​ 528 വിമാനത്തിൽ ചെന്നൈയിലേക്ക്​ വരികയായിരുന്നു.

മലയാളിയായ അസി. കസ്റ്റംസ് കമ്മിഷണര്‍ എന്‍. അജിത് കുമാര്‍, സൂപ്രണ്ട് വി. വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heroin seizedchennai customsheroin smuggling
News Summary - Customs sleuths seize 15.6 kg heroin worth Rs 100 crore at Chennai airport
Next Story