കൈക്കൂലി നൽകേണ്ടത് കരാറുകാരുടെ കടമയെന്ന് നഗരസഭാ അധ്യക്ഷ
text_fieldsഹൈദരാബാദ്: പദ്ധതികൾക്കായി കരാർ ഏറ്റെടുേമ്പാൾ ഉദ്യോഗസ്ഥർക്ക് വിഹിതം നൽേകണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണെന്ന് െതലങ്കാന നഗരസഭാധ്യക്ഷ. കരാർ ലഭിക്കാൻ കൈക്കൂലി നൽകണമെന്ന് വാർത്താസമ്മേളനത്തിനിടെയാണ് അധ്യക്ഷ വെളിപ്പെടുത്തിയത്. എന്താണ് നടക്കുന്നതെന്ന് മന്ത്രിക്കും അറിയാമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
സിർസില്ല നഗരസഭാ അധ്യക്ഷ ശാമള പവാനിയാണ് മാധ്യമങ്ങളോട് കൈക്കൂലിയെ കുറിച്ച് പറഞ്ഞത്. ‘ഞങ്ങൾ പോകുന്നു, തേങ്ങ മുറിക്കുന്നു, ഉദ്ഘാടനം ചെയ്യുന്നു. ഇതിനൊന്നും ഒരു വിഹിതവും ഞങ്ങൾക്ക് ലഭിക്കേണ്ടതില്ലേ? വേറെ എന്താണ് ഇതിൽ ഞങ്ങൾക്കുള്ളത്? ’ - അധ്യക്ഷ ചോദിച്ചു.
മന്ത്രിക്കും ഇക്കാര്യം അറിയാെമന്ന് പറഞ്ഞെങ്കിലും മന്ത്രിയുെട പേര് പരാമർശിച്ചില്ല. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ മകൻ കെ.ടി രാമറാവുവാണ് മുൻസിപ്പൽ - നഗര വികസന വകുപ്പ് മന്ത്രി. അദ്ദേഹം സിർസില്ലയിൽ നിന്നുള്ള നിയമസഭാംഗം കൂടിയാണ്.
ഒാരോ പദ്ധതികളുടെ കരാറിലും ഒന്നു മുതൽ മൂന്നു ശതമാനം വരെ വിഹിതം തെലങ്കാനയിൽ എല്ലായിടത്തും സാധാരണമാണ്. എല്ലാ വാർഡുകളിലും ഇൗ സമ്പ്രദായമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരും കരാറുകാരും വിഷയം രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും ശാമള പവാനി പറഞ്ഞു.
കരാറുകാർ കമീഷൻ കൃത്യമായി ഉത്തരവാദിത്തത്തോടെ നൽകിയാൽ അവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല. കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികൾ സിർസില്ലയിൽ ഉണ്ടായിട്ടുണ്ടെന്നും ശാമള പറഞ്ഞു.
വാർത്താസമ്മേളനം വിവാദമായതോടെ, മണിക്കൂറുകൾക്കുള്ളിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിർസില്ല മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.