Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവരുടെ തലയറുക്കണം, കൈ...

'അവരുടെ തലയറുക്കണം, കൈ വെട്ടണം, പൊലീസ് ചായ തരും; കൊലവിളിയുമായി വി.എച്ച്.പി

text_fields
bookmark_border
അവരുടെ തലയറുക്കണം, കൈ വെട്ടണം, പൊലീസ് ചായ തരും; കൊലവിളിയുമായി വി.എച്ച്.പി
cancel

ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ കൊലവിളി പ്രസം​ഗവുമായി രാജ്യ തലസ്ഥാനത്ത് വിശ്വഹിന്ദു പരിഷത് റാലി. ഡൽഹിയിൽ നടന്ന വി.എച്ച്.പി ജൻ ആക്രോശ് റാലിയിലാണ് വിദ്വേഷ പ്രസം​ഗങ്ങൾ ഉണ്ടായത്. 'അവരുടെ തലയറുക്കൂ, കൈകൾ വെട്ടൂ' എന്നുമായിരുന്നു റാലിയിൽ തീവ്ര ഹിന്ദുത്വ അണികളോട് നേതാക്കളിലൊരാളായ ജ​ഗത് ​ഗുരു യോ​ഗേശ്വർ ആചാര്യയുടെ ആക്രോശം. 'ആവശ്യം വന്നാൽ അവരുടെ തലകളും കൈകളും വെട്ടണം. അങ്ങേയറ്റം, നിങ്ങൾ ജയിലിൽ പോയേക്കാം. അതിലപ്പുറമൊന്നും സംഭവിക്കില്ല. ഇത്തരത്തിൽ അവരെ പാഠംപഠിപ്പിക്കാനുള്ള സമയമായി. അവർ ഓരോരുത്തരേയും തിരിച്ചറിഞ്ഞ് ആക്രമിക്കണം' -ആചാര്യ പറഞ്ഞു.

'ലൈസൻ‍സോടു കൂടിയോ അല്ലാതെയോ തോക്ക് കൈവശപ്പെടുത്തി അവരെ വകവരുത്തണം' എന്നാണ് മറ്റൊരു പ്രസം​ഗകനായ മഹന്ത് നവാൽ കിശോർദാസ് ആക്രോശിച്ചത്. 'തോക്കുകൾ സംഘടിപ്പിക്കണം. ലൈസൻസും. ഇനി ലൈസൻസ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. നിങ്ങളെ ആക്രമിക്കാൻ വരുന്നവർ ലൈസൻസുമായാണോ വരുന്നത്?. പിന്നെ നമുക്കെന്തിനാണ് ലൈസൻസ്?'- മഹന്ത് മൈക്കിലൂടെ അലറിവിളിച്ചു.

'നമ്മളൊന്നിച്ചാൽ ഡൽഹി പൊലീസ് കമ്മീഷണർ പോലും നമ്മെ ചായ തന്നെ സൽകരിക്കും. നമുക്കിഷ്ടമുള്ളത് ചെയ്യാം'- മഹന്ത് കൂട്ടിച്ചേർത്തു. വിദ്വേഷ പ്രസം​ഗകരെ ന്യായീകരിച്ച് രം​ഗത്തെത്തിയ വി.എച്ച്.പി വക്താവ് വിനോദ് ബൻ‍സാൽ, ഇത് ജൻ ആക്രോശ് റാലിയാണെന്നും ജിഹാദികൾക്കുള്ള സന്ദേശമാണ് തങ്ങൾ കൈമാറിയതെന്നും അവകാശപ്പെട്ടു. 'ജനങ്ങൾ രോഷാകുലരാണ്. ആവശ്യമെങ്കിൽ അവർ ജിഹാദികൾക്കെതിരെ വാളെടുക്കും'- ബൻസാൽ‍ വിശദമാക്കി. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jan akrosh rallyVHP RallyMahant Nawal Kishore Das
News Summary - Cut their hands, behead them: Hate speech at VHP's Delhi rally
Next Story