നന്ദിത ബോസ് അമേരിക്കയില്‍ നിര്യാതയായി
text_fieldsന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര സെക്രട്ടറിയുമായിരുന്ന സി.വി. ആനന്ദ ബോസിന്‍റെ മകളും അമേരിക്കയിലെ ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. വിധു പി. നായര്‍ ഐ.എഫ്.എസിന്‍റെ ഭാര്യയുമായ നന്ദിത ബോസ് (34) നിര്യാതയായി. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവന്‍ കെറ്ററിങ് ആശുപത്രിയില്‍ ലുക്കേമിയ അര്‍ബുദ രോഗ ചികില്‍സയിലായിരുന്ന നന്ദിതയുടെ സംസ്‌കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം പിന്നീട് തിരുവനന്തപുരത്ത് നടത്തും.
അമ്മ: ല്ക്ഷമി. ഏകമകന്‍ അദൈ്വത് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഏക സഹോദരന്‍ വസുദേവ ബോസ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി. മരണസമയത്ത് പിതാവ് ആനന്ദ ബോസ്, അമ്മ ലക്ഷ്മി, ഭര്‍ത്താവ് വിധു തുടങ്ങിയവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു.
ലുക്കേമിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ഏതാനും മാസങ്ങളായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മികച്ച നര്‍ത്തകിയായിരുന്ന നന്ദിത കലാമണ്ഡലം വിമല മേനോന്‍റെ ശിഷ്യയായിരുന്നു. വിദേശ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളുടെ സാംസ്‌കാരിക വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. ചിത്രകാരി, എഴുത്തുകാരി, യാത്രിക എന്നീ നിലകളിലും നയതന്ത്ര വൃത്തങ്ങളില്‍ നന്ദിത അംഗീകാരം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.